ടെഹ്‌റാന്‍: അമേരിക്ക-ഇറാന്‍ സംഘര്‍ഷം തുടരുന്നതിനിടെ ഇറാനില്‍ അയത്തുല്ല അലി ഖമേനിക്കെതിരേയുള്ള പ്രതിഷേധ ങ്ങള്‍ വീണ്ടും ശക്തമാകുന്നു. അമേരിക്ക ഇറാനു നേരെ ആക്രമണം നടത്തിയാല്‍ മിഡില്‍ ഈസ്റ്റിലെ അമേരിക്കന്‍ സൈനീക താവളങ്ങള്‍ക്കു നേരെ ശക്തമായ ആക്രമ ണം നടത്തുമെന്നു ഇറാന്‍ ഭരണകൂടം വ്യക്തമാക്കി.
ടെഹ്റാനെ ആക്രമിക്കാന്‍ വാഷിംഗ്ടണ്‍ തീരുമാനിച്ചാല്‍ തിരിച്ചടിക്കുമെന്നു ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി മുന്നറിയിപ്പ് നല്‍കി. അല്‍ ജസീറയ്ക്ക് നല്കിയ അഭിമുഖത്തില്‍ അമേരിക്ക തങ്ങള്‍ക്കെതിരെ ബലപ്രയോഗം നടത്തിയാല്‍ ഇറാന്‍ ശക്തമായി പ്രതികരി .ക്കുമെന്നും ആക്രമണമു .ണ്ടായാല്‍ അമേരിക്കന്‍ താവളങ്ങള്‍ ലക്ഷ്യമി ടുമെന്നും അദ്ദേഹം വ്യക്തമക്കി
ഇതിനിടെ ഖമേനി ഭരണകൂടം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പല ലോക രാജ്യങ്ങളിലും പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു.മ്യൂണിക്ക്, ലോസ് ഏഞ്ചല്‍സ്, ടൊറന്റോ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തിയത്. ടെല്‍ അവീവ്, ലിസ്ബണ്‍, സിഡ്നി, ലണ്ടന്‍ തുടങ്ങിയ നഗരങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.
മ്യൂണിക്കില്‍ ഇറാനില്‍ നിന്നും നാടുകടത്തപ്പെട്ട കിരീടാവകാശി റെസ പഹ്ലവിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു. അഴിമതി നിറഞ്ഞ, അടിച്ചമര്‍ത്തുന്ന, കുട്ടികളെ കൊല്ലുന്ന ഭരണകൂടത്തിന് വിപരീതമായി ഇറാനില്‍ നമ്മള്‍ എത്ര മഹത്തായ ഒരു രാഷ്ട്രമാണെന്ന് ലോകത്തിന് മുന്നില്‍ തെളിയിക്കും- പ്രതിഷേധ യോഗത്തില്‍ പഹ്ലവി പറഞ്ഞു. ലോസ് ഏഞ്ചല്‍സില്‍ പഹ്ലവിയുടെ മകള്‍ നൂര്‍ പഹ്ലവി ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു.
Protests erupt again in Iran against Khamenei’s regime; Iran threatens to retaliate against US bases if Iran is attacked











