swayamvara
pulimoottil

റഷ്യ- യുക്രയിന്‍ സമാധാന കരാറില്‍ ഒപ്പുവെയ്ക്കാന്‍ വൈകും: ഭൂപ്രദേശം സംബന്ധിച്ച തര്‍ക്കത്തില്‍ തീരുമാനം വൈകുന്നു

റഷ്യ- യുക്രയിന്‍ സമാധാന കരാറില്‍ ഒപ്പുവെയ്ക്കാന്‍ വൈകും: ഭൂപ്രദേശം സംബന്ധിച്ച തര്‍ക്കത്തില്‍ തീരുമാനം വൈകുന്നു

വാഷിംഗ്ടണ്‍: റഷ്യയും യുക്രയിനും തമ്മിലുള്ള സമാധാന കരാര്‍ നടപ്പാക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം വൈകും. മുമ്പ് മാര്‍ച്ചോടെ ഇരു രാജ്യങ്ങളും തമ്മിലുളള സമാധാന കരാര്‍ നടപ്പാക്കുമെന്നായിരുന്നു പുറത്തു വന്ന സൂചനകള്‍. അമേരിക്ക മുന്‍കൈ എടുത്ത് നടത്തിയ ചര്‍ച്ചയില്‍ ഇക്കാര്യമായിരുന്നു മുന്നോട്ടുവെച്ചിരുന്നത്. എന്നാല്‍ ഭൂ പ്രദേശങ്ങള്‍ വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഈ സമയപരിധി നീളാനാണ് സാധ്യതയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സമാധാന കരാര്‍ സംബന്ധിച്ച് യുക്രെയ്‌നില്‍ ജനങ്ങള്‍ക്കിടെ ഹിതപരിശോധനയും ഒപ്പം രാജ്യത്ത് പൊതുതിരഞ്ഞെടുപ്പും നടത്താനാണ് ലക്ഷ്യമിടുന്നത്.

യുക്രയിനില്‍ പൊതുതെരഞ്ഞെടുപ്പ് നടത്തുന്നതിനോട് അനുകൂലമായ നിലപാടാണ് അമേരിക്കയ്ക്കുമുള്ളത്. വോട്ടെടുപ്പ് വേഗം നടത്തുന്നതാണ് നല്ലതെന്ന് സ്റ്റീവ് വിറ്റ്‌കോഫ് യുക്രയിനെ അറിയിച്ചു.

314 യുദ്ധത്തടവുകാരെ മോചിപ്പിക്കാനും ചര്‍ച്ചകള്‍ തുടരാനും ഇരുപക്ഷവും തീരുമാനിച്ചു. അടുത്ത ത്രികക്ഷി ചര്‍ച്ച യുഎസില്‍ വച്ച് നടക്കുമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞു. തെരഞ്ഞെടുപ്പ് നടത്താന്‍ ആറുമാസമെങ്കിലും വേണമെന്നാണ യുക്രെയ്ന്‍ നിലപാട്. യുഎസില്‍ നിന്നു സുരക്ഷാ ഉറപ്പുകള്‍ ലഭിക്കാതെ കരാറിനു തയ്യാറല്ലെന്നാണ് യുക്രെയ്ന്‍ നിലപാട്.
Russia-Ukraine peace agreement signing delayed: Decision delayed over territorial dispute

Share Email
LATEST excelnclexrn
Top