ജെഫ്രിഎപ്സ്റ്റീന്‍ ഫയലിന്റെ അടുത്തഇര സ്റ്റീഫന്‍ ഹോക്കിംഗ്: ബിക്കിനി ധരിച്ച യുവതികള്‍ക്കൊപ്പമുള്ള ചിത്രം പുറത്ത്

ജെഫ്രിഎപ്സ്റ്റീന്‍ ഫയലിന്റെ അടുത്തഇര സ്റ്റീഫന്‍ ഹോക്കിംഗ്: ബിക്കിനി ധരിച്ച യുവതികള്‍ക്കൊപ്പമുള്ള ചിത്രം പുറത്ത്

വാഷിംഗ്ടണ്‍: അമേരിക്കന്‍ ലൈംഗീക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീന്‍ ഫയലുകള്‍ പുറത്തുവരുന്നതിനിടെ അടുത്ത ഇരയാ യിരിക്കുന്നത് ലോക പ്രശസ്ത അസ്‌ ട്രോഫിസിസ്റ്റ് സ്റ്റീഫന്‍ ഹോക്കിംഗ്. ഇദ്ദേഹം ബിക്കിനി ധരിച്ച രണ്ടു യുവതികള്‍ ക്കിടയി ല്‍ ചിരിച്ചുകൊണ്ടു നില്ക്കുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്.

നീല കസേരയില്‍ ഇരിക്കുന്ന സ്റ്റീഫന്റെ ഇരുവശത്തുമായി രണ്ട യുവതികളും ഇവര്‍ക്ക് നടടുവിലായി ഹോക്കിംഗ് കൈയില്‍ ഒരു കോക്ടെയിലുമായി പുഞ്ചിരിക്കുന്നതായാണ് കാണപ്പെടുന്നത്.  എന്നാല്‍ ഈ ചിത്രത്തിലുള്ള സ്ത്രീകള്‍ അദ്ദേഹത്തിന്റെ വര്‍ഷങ്ങളായുള്ള പരിചാരകരാണെന്ന വിശദാകരണവുമായി കുടുംബം രംഗത്തെത്തിയിട്ടുണ്ട്.
 ഈ ചിത്രം എപ്പോള്‍ എടുത്തതാണെന്ന് വ്യക്തമാക്കുന്നില്ല. എന്നാല്‍ 2006-ല്‍ കരീബിയന്‍ ദ്വീപായ സെന്റ് തോമസിലെ റിറ്റ്സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ വെച്ച് എടുത്തതാണ് ഈ ചിത്രമെന്ന് ഹോക്കിം ഗിന്റെ കുടുംബം അറിയിച്ചു

ക്വാണ്ടം കോസ്മോളജിയെ കുറിച്ച് പ്രഭാഷണം നടത്താനാണ് അദ്ദേഹം അവിടെ എത്തിയിരുന്നത്. ബ്രിട്ടനിലുള്ള അദ്ദേഹത്തിന്റെ വര്‍ഷങ്ങളായുള്ള പരിചാരകരാണ് ചിത്രത്തിലുള്ളതെന്ന് അദ്ദേഹത്തിന്റെ പ്രതിനിധി യുകെയിലെ ഡെയ്ലി മെയിലിനോട് പ്രതികരിച്ചു.  അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് അനുചിതമായ പെരുമാറ്റം ഉണ്ടായെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ തെറ്റും അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സെന്റ് തോമസ് ദ്വീപില്‍ 2006 മാര്‍ച്ചില്‍ നടന്ന സമ്മേളനത്തിന് ആതിഥേയത്വം വഹിച്ചത് ജെഫ്രി എപ്സ്റ്റീനായിരുന്നു. അന്ന് സമ്മേളനത്തില്‍ പങ്കെടുത്ത  21 അന്താരാഷ്ട്ര പ്രശസ്ത ശാസ്ത്രജ്ഞരില്‍ ഹോക്കിംഗും ഉള്‍പ്പെടുന്നു.

ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് യു.എസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട കോടതി രേഖകളിലും ഇമെയിലുകളിലും ഹോക്കിംഗിന്റെ പേര് പലതവണ പരാമര്‍ശിച്ചിട്ടുണ്ട്.  2015 ജനുവരിയില്‍ എപ്സ്റ്റീന്‍ തന്റെ സഹായി ഗിസ്ലൈന്‍ മാക്സ്വെല്ലിന് അയച്ച ഒരു ഇമെയില്‍ ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്.

Stephen Hawking is the next victim of the Jeffrey Epstein file: Picture with young women in bikinis is out

Share Email
LATEST
Top