വിദേശ രാജ്യങ്ങള്‍ക്ക് താരിഫ് ഇടാക്കിയതിലൂടെ അമേരിക്കന്‍ ജനതയുടെ സാമ്പത്തീക ഭാരം കുറയും: ട്രംപ്

വിദേശ രാജ്യങ്ങള്‍ക്ക് താരിഫ് ഇടാക്കിയതിലൂടെ അമേരിക്കന്‍ ജനതയുടെ സാമ്പത്തീക ഭാരം കുറയും: ട്രംപ്

വാഷിംഗ്ടണ്‍: വിദേശ രാജ്യങ്ങള്‍ക്കു മേല്‍ താന്‍ ചുമത്തിയ താരിഫുകള്‍ അമേരിക്കന്‍ ജനതയുടെ സാമ്പത്തീക ഭാരം കുറയ്ക്കുമെന്നു യുഎസ് പ്രസിഡന്‍് ഡോണള്‍ഡ് ട്രംപ്. സ്റ്റേറ്റ് ഓഫ് ദ യൂണിയന്‍ പ്രസംഗത്തിലായിരുന്നു ട്രംപ് ഇത്തരത്തില്‍ പറഞ്ഞത്. താരിഫുകള്‍ ആദായനികുതിക്ക് പകരമാകുന്നതോടെ അമേരിക്കക്കാരുടെ സാമ്പത്തീക ഭാരം കുറയ്ക്കുകയാണ് ലക്ഷ്യമിടുന്നത്. വിദേശ രാജ്യങ്ങള്‍ നല്‍കുന്ന താരിഫുകള്‍ വരും കാലത്ത് ആദായനികുതി സമ്പ്രദായത്തെ മാറ്റിമറിക്കുമെന്നും ട്രംപ് പറഞ്ഞു. ഇത് അമേരിക്കന്‍ ജനതയുടെ സാമ്പത്തീക ഭാരത്തിന്റെ ഒരു വലിയ അളവ് വരെ കുറയ്ക്കാന്‍ ഇടയാക്കും.

താന്‍ അധികാരമേറ്റശേഷം സാമ്പത്തിക രംഗത്ത് വലിയ നേട്ടങ്ങളുണ്ടായെന്ന അവകാശവാദവും യൂണിയന്‍ പ്രസംഗത്തിലും ട്രംപ് ആവര്‍ത്തിച്ചു. മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഭരണകാലത്തെക്കാള്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ തന്റെ നേതൃത്വത്തില്‍ രാജ്യത്തെത്തിയെന്നും, ഭവനവായ്പ ഉള്‍പ്പെടെയുള്ളവയുടെ പലിശയും കുറഞ്ഞു വെന്നും അദ്ദേഹം പറഞ്ഞു.

രാജ്യം ഗുരുതര പ്രതിസന്ധിയിലായിരിക്കെയാണ് താന്‍ അധികാരമേറ്റതെന്നും ഒരു വര്‍ഷത്തിനുള്ളില്‍ ചരിത്രപരമായ മാറ്റമാണ് നടപ്പാക്കിയതെന്നും പറഞ്ഞ ട്രംപ് തന്റെ ഭരണകാലം അമേരിക്കയുടെ സുവര്‍ണകാലമെന്നും വിശേഷിപ്പിച്ചു.

Tariffs on foreign countries will ease the financial burden on the American people: Trump

Share Email
Top