വാഷിഗ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയെ കുരങ്ങിനോട് ഉപമിച്ച് വീഡിയോ പോസ്റ്റ് ചെയ്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടിയില്‍ പരോക്ഷ മറുപടിയുമായി ഒബാമ. പൊതുപ്രവര്‍ത്തകരെ നയിച്ചിരുന്ന ലജ്ജയും സാമാന്യമര്യാദയും നഷ്ടമായതായി ബ്രയന്‍ ടൈലര്‍ കോഹനുമായ നടത്തിയ ഒരു പോസ്റ്റ് കാസ്റ്റ് ഹോസ്റ്റില്‍ ഒബാമ പ്രതികരിച്ചു. അമേരിക്കയുടെ രാഷ്ട്രീരംഗത്തെ നിലവിലെ അവസ്ഥകളെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായായിരുന്നു ഒബാമയുടെ പ്രതികരണം.
പൊതു പ്രവര്‍ത്തകരുടെ പദവിയില്‍ മാന്യതയും കുലീനത്വവും പാലിക്കണമെന്നായിരുന്നു മുമ്പത്തെ പൊതു ബോധ്യം. എന്നാല്‍ ഇന്ന് അതു കാട്ടാനുള്ള സാമാന്യമര്യാദ കാണിക്കുന്നില്ലെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു. കുടിയേറ്റ വിരുദ്ധ ഏജന്‍സുകളുടെ നടപടികളെക്കുറിച്ചുള്ള ചോദ്യത്തിന്, എജന്‍സിയുടെ പ്രവര്‍ത്തനത്തെ ജനങ്ങള്‍ ഏറെ ഭീതിയോടെയാണ് കാണുന്നതെന്നായിരുന്നു ഒബാമയുടെ മറുപടി. ഒബാമയേയും ഭാര്യ മിഷേലിനേയും കുരങ്ങിന്റെ ഉടലിനോട് ചേര്‍ത്തുവച്ച് പുറത്തിറക്കിയ വീഡിയോ അതിരൂക്ഷമയാ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇതേ തുടര്‍ന്ന് ട്രംപ് സോഷ്യല്‍ മീഡിയില്‍ നിന്നും അത് പിന്‍വലിച്ചിരുന്നു. വീഡിയോ മുഴുവന്‍ താന്‍ കണ്ടില്ലെന്നായിരുന്നു വിവാദമായപ്പോള്‍ ട്രംപിന്റെ മറുപടി. ഒടുവില്‍ ഒരു ജീവനക്കാരനു പറ്റിയ പിഴവെന്ന ഭാഷ്യമാക്കി മാറ്റി. സമീപകാലത്തെ നിരവധി വിവാദങ്ങളില്‍ ട്രംപിന്റെ പോസ്റ്റും കോഹന്‍ ചോദിച്ചു.
2020 ലെ തിരഞ്ഞെടുപ്പിലെ വോട്ടര്‍ തട്ടിപ്പിനെക്കുറിച്ചുള്ള അവകാശവാദങ്ങള്‍ ഉള്‍ക്കൊള്ളുന്ന ട്രംപിന്റെ ട്രൂത്ത് സോഷ്യല്‍ അക്കൗണ്ട് പങ്കിട്ട ഒരു വീഡിയോയുടെ അവസാനത്തിലാണ് ദി ലയണ്‍ സ്ലീപ്‌സ് ടുനൈറ്റ് എന്ന ഗാനത്തിന്റെ ക്ലിപ്പ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിലായിരുന്നു കുരങ്ങിന്റെ ഉടലും ഒബാമയുടെ തലയും പ്രത്യക്ഷപ്പെട്ടത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗങ്ങള്‍ ഉള്‍പ്പെടെ ഈ പോസ്റ്റിനെതിരേ രംഗത്തു വന്നിരുന്നു.റിപ്പബ്ലിക്കന്‍ സെനറ്ററായ ഏക സെനറ്റര്‍ ടിം സ്‌കോട്ട് ഇതിനെ ‘ഈ വൈറ്റ് ഹൗസില്‍ നിന്ന് ഞാന്‍ കണ്ട ഏറ്റവും വംശീയമായ കാര്യം’ എന്ന് വിശേഷിപ്പിച്ചു. ഒബാമയുമായുള്ള ബ്രയന്‍ ടൈലര്‍ കോഹന്റെ 47 മിനിറ്റ് ദൈര്‍ഘ്യമുള്ള പോഡ്കാസ്റ്റ് ശനിയാഴ്ചയാണ് പുറത്തിറങ്ങിയത്.
The shame and common decency that used to guide public servants have disappeared: Obama responds indirectly to Trump’s video portraying him as a monkey













