ഒബാമയെ കുരങ്ങനോട് താരതമ്യപ്പെടുത്തിയ വീഡിയോ പൂര്‍ണമായി താന്‍ കണ്ടില്ലെന്ന വാദവുമായി ട്രംപ്: മാപ്പ് പറയില്ലെന്നും യുഎസ് പ്രസിഡന്റ്

ഒബാമയെ കുരങ്ങനോട് താരതമ്യപ്പെടുത്തിയ വീഡിയോ പൂര്‍ണമായി താന്‍ കണ്ടില്ലെന്ന വാദവുമായി ട്രംപ്: മാപ്പ് പറയില്ലെന്നും യുഎസ് പ്രസിഡന്റ്

വാഷിംഗ്ടണ്‍: മുന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്കും ഭാര്യയ്ക്കുമെതിരേ വംശീയ വിദ്വേഷം നിറഞ്ഞ വീഡിയോ തന്റെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ മാപ്പ് പറയില്ലെന്ന പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് താന്‍ പൂര്‍ണമായി കണ്ടിട്ടില്ലെന്നും മാപ്പ് പറയില്ലെന്നും ട്രംപ് പറഞ്ഞു

മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെയും മുന്‍ പ്രഥമ വനിത മിഷേല്‍ ഒബാമയുടെയും തല കുരങ്ങുകളുടെ ശരീരത്തോട് ചേര്‍ത്തു ചിത്രീകരിച്ചിരിക്കുന്ന വീഡിയോയാണ് ട്രംപിന്റെ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്.

വെള്ളിയാഴ്ച വൈകുന്നേരം എയര്‍ഫോഴ്സ് വണ്ണില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയാായി വീഡിയോയുടെ ആദ്യ ഭാഗം മാത്രമേ താന്‍ കണ്ടുള്ളൂ എന്ന് പറഞ്ഞു.
വീഡിയോ പ്രസിദ്ധീകരിച്ചതില്‍ ക്ഷമ ചോദിക്കുമോ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ഇതിനാല്‍ ക്ഷമ ചോദിക്കില്ലെന്നും വീഡിയോയിലെ വംശീയ ഭാഗത്തെ താന്‍ അപലപിക്കുന്നതായും കൂട്ടിച്ചേര്‍ത്തു. തീര്‍ച്ചയായും ഞാന്‍ അപലപിക്കുന്നു.’

വ്യാഴാഴ്ച രാത്രി 11:44ന് പ്രസിഡന്റിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവച്ചു വീഡിയോ പ്രതിഷേധത്തെത്തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചയോടെ വൈറ്റ് ഹൗസ് നീക്കം ചെയ്തതായി അറിയിച്ചു.

Trump claims he didn’t watch the entire video comparing Obama to a monkey: US President says he won’t apologize

Share Email
LATEST
More Articles
Top