വാഷിംഗ്ടണ്‍: യുഎഫ്ഒകളുമായും അന്യഗ്രഹ ജീവികളുമായും ബന്ധപ്പെട്ട സര്‍ക്കാര്‍ ഫയലുകള്‍ പുറത്തുവിടാന്‍ ഉത്തരവിട്ടതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇ്കാര്യം പ്രഖ്യാപിച്ചത്.
അപരിചിത ആകാശ പ്രതിഭാസങ്ങള്‍, അന്യഗ്രഹ ജീവികള്‍ , യുഎഫ്ഒകള്‍ എന്നിവയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഫയലുകള്‍ പുുറത്തുവിടാനുള്ള നടപടി തുടങ്ങാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്കു നിര്‍ദേശം നല്കുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ഫയലുകള്‍ സംബന്ധിച്ച
രഹസ്യ രേഖകള്‍ പൊതുജനങ്ങള്‍ക്ക് വെളിപ്പെടുത്തുമോ എന്നതില്‍ പൂര്‍ണ വ്യക്തത വരുത്തിയിട്ടില്ല. മുന്‍ പ്രസിഡന്റ് അന്യഗ്രഹജീവികള്‍ യാതാര്‍ഥ്യമാകാം എന്ന പോഡ്കാസ്റ്റ് പരാമര്‍ശങ്ങളില്‍ രഹസ്യ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് ട്രംപ് നേരത്തെ കുറ്റപ്പെടു്ത്തിയിരുന്നു. ഇപ്പോഴത്തെ ട്രംപിന്റെ പ്രതികരണം
ലൈംഗീക കുറ്റവാളി ജെഫ്രി എപ്സ്‌റ്റൈനുമായി ബന്ധപ്പെട്ട ഫയലുകളുമായി നിലനില്ക്കുന്ന വിവാദത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ട്രംപിന്റെ ശ്രമമാണെന്നു ചിലര്‍ ആരോപിക്കുന്നു. എപ്സ്റ്റീന്‍ കേസിലെ രേഖകള്‍ കൈകാര്യം ചെയ്ത രീതിയെ കുറിച്ച് ട്രംപ് ഭരണകൂടം കടുത്ത വിമര്‍ശനങ്ങള്‍ നേരിടുന്ന സാഹചര്യമാണ്, ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തുവിട്ട രേഖകളെക്കുറിച്ച് അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിയെ നിയമനിര്‍മ്മാതാക്കള്‍ ചോദ്യം ചെയ്തിരുന്നു.
പൊതു താത്പര്യമാണ് മുന്‍നിര്‍ത്തുന്നതെങ്കില്‍ എപ്സ്റ്റീന്‍ ഫയലും പൂര്‍ണമായി പുറത്തുവിടണമെന്ന ആവശ്യവും ശക്തമായി കഴിഞ്ഞു.എപ്സ്റ്റീന്‍ വിവാദവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് രാജകുടുംബാംഗം ആന്‍ഡ്രുവിനെ അറസ്റ്റ്് ചെയ്ത സംഭവം ദുഖകരമെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
Trump orders release of UFO files: Allegations are made that the purpose behind the order is to divert attention from the Jeffrey Epstein controversy













