വാഷിംഗ്ടണ്‍: ഇറാനെതിരേ കടുത്ത സൈനീക നടപടി വേണ്ടിവന്നാല്‍ അതും നടപ്പാക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിര്‍ദേശം നല്കിയതായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇറാന്‍ പരമാധികാരി അയത്തുല്ല അലി ഖമേനിയെയും മകന്‍ മൊജ്തബ ഖമേനിയെയും ഇല്ലായ്മ ചെയ്യത് ഉള്‍പ്പെടെയുള്ള സൈനിക ഓപ്ഷനുകള്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മുന്നില്‍ അമേരിക്കന്‍ സൈന്യം മുന്നോട്ടു വച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന ഭരണകൂട വൃത്തങ്ങളെ ഉദ്ധരിച്ച് ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാലും അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ഉപദേഷ്ടാവ് വ്യക്തമാക്കി. റിപ്പോര്‍ട്ട് അനുസരിച്ച്, യുഎസ് പ്രതിരോധ വകുപ്പ് ട്രംപിന് മുന്നില്‍ നിരവധി സൈനിക ഓപ്ഷനുകള്‍ നിരത്തിയിട്ടുണ്ട്. അന്തിമ നടപടി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. ‘പ്രസിഡന്റ് എന്ത് തിരഞ്ഞെടുക്കുന്നു എന്നത് ആര്‍ക്കും അറിയില്ല.
ഖമേനിയെയും മകനെയും കൊലപ്പെടുത്തുന്നതിനുള്ള ഒരു പദ്ധതി ആഴ്ചകള്‍ക്ക് മുമ്പ് ട്രംപിന് കൈമാറിയതായി രണ്ടാമത്തെ ഉറവിടം സ്ഥിരീകരിച്ചു, അത്തരമൊരു സാധ്യത കുറച്ചുകാലമായി പരിഗണനയിലാണെന്ന് ഇത് സൂചിപ്പിക്കുന്നു.
ട്രംപ് മനഃപൂര്‍വ്വം തന്ത്രപരമായ അവ്യക്തത നിലനിര്‍ത്തുകയാണെന്ന് മറ്റൊരു മുതിര്‍ന്ന ഉപദേഷ്ടാവ് പറഞ്ഞു. ‘ട്രംപ് തന്റെ ഓപ്ഷനുകള്‍ തുറന്നിട്ടിരിക്കുകയാണ്. അദ്ദേഹത്തിന് ഏത് നിമിഷവും ഒരു ആക്രമണം തീരുമാനിക്കാം,’ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
മാധ്യമ വാര്‍ത്തകളെക്കുറിച്ച് പ്രതികരിക്കാന്‍ വൈറ്റ് ഹൗസ് പ്രതിനിധി അന്ന കെല്ലി വിസമ്മതിച്ചു. ‘മാധ്യമങ്ങള്‍ പ്രസിഡന്റിന്റെ ചിന്താഗതിയെക്കുറിച്ച് അവര്‍ ആഗ്രഹിക്കുന്ന ഊഹാപോഹങ്ങള്‍ പ്രചരിപ്പി്ക്കാമെന്നും എ്ന്നാല്‍ പക്ഷേ പ്രസിഡന്റ് ട്രംപിന് മാത്രമേ അദ്ദേഹത്തിന് എന്ത് ചെയ്യാമെന്നും ചെയ്യരുതെന്നും അറിയൂ,’ അവര്‍ പറഞ്ഞു.
ഇറാന്റെ ഉന്നത നേതൃത്വത്തിനു നേരെയുള്ള ഏതൊരു നേരിട്ടുള്ള ആക്രമണവും വാഷിംഗ്ടണും ടെഹ്റാനും തമ്മിലുള്ള സംഘര്‍ഷങ്ങളില്‍ വലിയ വര്‍ധന ഉണ്ടാവുകയും മിഡില്‍ ഈസ്റ്റിലെ പ്രാദേശിക സ്ഥിരതയ്ക്ക് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.
Trump reportedly orders military to take strong action against Iran if necessary













