വാഷിംഗ്ടണ്‍: തിരിച്ചടി തീരുവയില്‍ സുപ്രിം കോടതയില്‍ നിന്നും പ്രഹരമേറ്റതിനു പിന്നാലെ ലോക രാജ്യങ്ങള്‍ക്കുമേല്‍ പുതി യ തീരുവ പ്രഖ്യാപനവുമായി രംഗത്തുവന്ന ട്രംപ് ഒടുവില്‍ താരിഫ് നിരക്ക് 10 ശതമാ നമാക്കി ചുരുക്കി.
കഴിഞ്ഞ 20ന് സുപ്രിംം കോടതി ട്രംപിന്റെ തിരിച്ചടി തീരുവ ഈടാക്കല്‍ റദ്ദാക്കിക്കൊ ണ്ട് ഉത്തരവിറക്കിയിരുന്നു. ഇതിനു പിന്നാ ലെ ട്രംപ് നിയമപരമായി അനുവദനീയമായ പരമാവധി പരിധിയായ 15 ശതമാനം നികുതി ഈടാക്കുമെന്ന പ്രഖ്യാപനം തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെ നടത്തിയിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ ഇന്നലെ യുഎസ് കസ്റ്റംസ് ഇതു സംബന്ധിച്ച് ഇറക്കിയ ഉത്തരവില്‍ താരിഫ് 10 ശതമാനം ഈടാ ക്കുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.
ഇളവുകളുടെ പരിധിയില്‍ വരാത്ത എല്ലാ ഇറക്കുമതികള്‍ക്കും 10 ശതമാനം താരിഫ് തീരുവ ചുമത്തിക്കൊണ്ട് യുണൈറ്റഡ് സ്റ്റേറ്റ്‌സ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ പുറത്തിറക്കി. ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിനേക്കാള്‍ അഞ്ചു ശതമാനം കുറവ് തീരുവയാണിത്. 15 ശതമാനത്തിലേക്കുള്ള വര്‍ദ്ധനവ് പിന്നീട് ഉണ്ടാകുമെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ദി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു
പുതിയ താരിഫുകളുടെ പിരിവ് അര്‍ദ്ധ രാത്രിയില്‍ ആരംഭിച്ചു, അതേസമയം മുമ്പത്തെ താരിഫുകള്‍ റദ്ദാക്കി. 1977 ലെ നിയമം ഉപയോഗിച്ച് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്കായി് താരിഫ് ചുമത്തുന്നതില്‍ ട്രംപ് തന്റെ അധികാരം ലംഘിച്ചുവെന്ന് കോടതി വിധിച്ചിരുന്നു .
US customs rolls out new 10 persantge global tariff, lower than Trump’s promised 15% levy













