പാക്കിസ്ഥാന്റെയും ചൈനയുടെയും അവകാശവാദങ്ങള്‍ തള്ളി യുഎസ്: പാക് അധിനിവേശ കാശ്മീരും അക്‌സാചിനും ഇന്ത്യയുടെ ഭാഗം

പാക്കിസ്ഥാന്റെയും ചൈനയുടെയും അവകാശവാദങ്ങള്‍ തള്ളി യുഎസ്: പാക് അധിനിവേശ കാശ്മീരും അക്‌സാചിനും ഇന്ത്യയുടെ ഭാഗം

ന്യൂഡല്‍ഹി: ഇന്ത്യന്‍ മണ്ണില്‍ അവകാശവാദം ഉന്നയിക്കുന്ന പാക്കിസ്ഥാനും ചൈനയ്ക്കും മറുപടി നല്കി അമേരിക്ക. ഇന്ത്യ- അമേരിക്ക വ്യാപാരക കരാറുമായി ബന്ധപ്പെട്ട് അമേരിക്ക പുറത്തുവിട്ട ഭൂപടത്തില്‍ പാക് അധിനിവേശ കശ്മീര്‍, ചൈന അവകാശ വാദം ഉന്നയിക്കുന്ന അക്സായ് ചിന്‍ എന്നിവയും ഉള്‍പ്പെടുന്നു. യുഎസ് ട്രേഡ് റെപ്രസെന്റേറ്റീവ് ഓഫിസ് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ഈ ഭൂപടമാണ് പങ്കുവെച്ചിട്ടുള്ളത്. അമേരിക്കയുടെ ഈ നടപടിയ്ക്ക് ഏറെ രാഷ്ട്രീയ പ്രാധാന്യമാണുള്ളത്.

മുന്‍ കാലങ്ങളില്‍ പാക് അധിനിവേശ കാശ്മീരിനെ വേര്‍തിരിച്ചു കാണിക്കുന്ന രീതിയായിരുന്നു അമേരിക്ക സ്വീകരിച്ചിരുന്നത്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായ ഒരു നിലപാടാണ് ഇപ്പോള്‍ കൈക്കൊണ്ടിട്ടുള്ളത്.
കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന ഇന്ത്യന്‍ നിലപാടിനു പൂര്‍ണ പിന്തുണ നല്കുന്ന സമീപനമാണ് അമേരിക്ക കൈക്കൊണ്ടിരിക്കുന്നത്. ഇന്ത്യ-അമേരിക്ക നയതന്ത്ര ബന്ധം കൂടുതല്‍ ഊഷ്മളമാകാന്‍ ഇത് സഹായകരമായേക്കും.

US rejects Pakistan and China’s claims: Pakistan-occupied Kashmir and Aksai Chin are part of India

Share Email
Top