പാക്ക് അധിനിവേശ കാഷ്മീര്‍ ഇന്ത്യന്‍ ഭാഗമായി ഉള്‍പ്പെടുത്തി അമേരിക്ക പുറത്തുവിട്ട ഭൂപടം പിന്‍വലിച്ചു

പാക്ക് അധിനിവേശ കാഷ്മീര്‍ ഇന്ത്യന്‍ ഭാഗമായി ഉള്‍പ്പെടുത്തി അമേരിക്ക പുറത്തുവിട്ട ഭൂപടം പിന്‍വലിച്ചു

വാഷിംഗ്ടണ്‍: ഇന്ത്യയും അമേരിക്കയും തമ്മില്‍ വ്യാപാര കരാര്‍ നടപ്പാക്കുന്നത് സംബന്ധിച്ചുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ്പ്രഖ്യാപനത്തിനു പിന്നാലെ അമേരിക്ക പുറത്തുവിട്ട പാക്ക് അധിനിവേശ കാഷ്മീര്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ ഭൂപടം ദിവസങ്ങള്‍ക്കുള്ളില്‍ പിന്‍വലിച്ചു

പാക് അധിനിവേശ കശ്മീരും അക്‌സായ് ചിന്നും ഇന്ത്യയുടെ ഭാഗമെന്നു കാണിച്ച് അമേരിക്കന്‍ വ്യാപാര പ്രതിനിധിയുടെ ഓഫീസ് (യുഎസ്ടിആര്‍) പുറത്തിറക്കിയ ഭൂപടമാണ് പിന്‍വലിച്ചത്. ഭൂപടം പ്രസിദ്ധീകരിച്ച അമേരിക്കന്‍ നിലപാട് അതിര്‍ത്തി വിഷയത്തില്‍ മുന്‍ നിലപാടില്‍ നിന്നുള്ള വളരെയേറെ മാറ്റമെന്നായിരുന്നു വിദഗ്ധര്‍ വിലയിരുത്തിയിരുന്നത്. എന്നാല്‍ ദിവസങ്ങള്‍ക്കുളളില്‍ അമേരിക്ക ഈ നിലപാടില്‍ നിന്നും മലക്കം മറിഞ്ഞു.

അമേരിക്ക ഉപയോഗിച്ചു വന്നിരുന്ന ഭൂപടങ്ങളില്‍ സാധാരണയായി പാക് അധിനിവേശ കശ്മീരിനെ പ്രത്യേകമായാണ് രേഖപ്പെടുത്താറുള്ളത്. എന്നാല്‍ കഴിഞ്ഞ ആഴ്ച പുറത്തുവിട്ട ഭൂപടത്തില്‍ തര്‍ക്കപ്രദേശങ്ങളെയെല്ലാം ഇന്ത്യയുടെ അതിര്‍ത്തിക്കുള്ളിലായിട്ടാണ് കാണിച്ചിരുന്നത. ഇത് ഉഭയകക്ഷി ബന്ധങ്ങളിലെ വലിയ മാറ്റമാണോ എന്ന ചോദ്യം ശക്തമായി ഉയര്‍ന്നിരുന്നു.

ഇതിനിടെയാണ് ഒടുവില്‍ യുഎസ് ട്രേഡ് പ്രതിനിധിയുടെ ഓഫീസ് തങ്ങളുടെ എക്‌സ് അക്കൗണ്ടില്‍ നിന്ന് ഭൂപട പോസ്റ്റ് പൂര്‍ണ്ണമായും നീക്കം ചെയ്തത്. ഇന്ത്യയ്‌ക്കെതിരേയുള്ള ചുങ്കം 18 ശതമാനമായി കുറച്ചുകൊണ്ടുള്ള തീരുമാനം അമേരിക്ക പ്രഖ്യാപിച്ചതിനു പിന്നാലെ ഇത്തരത്തിലൊരു ഭൂപടം പോസ്റ്റ് ചെയ്തതും വ്യാപകമായ ചര്‍ച്ചകള്‍ നടന്നതും.

US withdraws map showing Pakistan-occupied Kashmir as part of India

Share Email
LATEST
Top