വീണാ ജോര്‍ജിനെ ആക്രമിക്കുന്ന ദൃശ്യം നല്കിയാല്‍ ഒരുപവന്‍ സ്വര്‍ണം പാരിതോഷികം പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ്

വീണാ ജോര്‍ജിനെ ആക്രമിക്കുന്ന ദൃശ്യം നല്കിയാല്‍ ഒരുപവന്‍ സ്വര്‍ണം പാരിതോഷികം പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: മന്ത്രി വീണാ ജോര്‍ജിനെ കെഎസ് യുക്കാര്‍ ആക്രമിച്ചുവെന്ന വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ വീണയെ കെ എസ് യു കാര്‍ ആക്രമിക്കുന്ന ഏതെങ്കിലും ദൃശ്യമുണ്ടെങ്കില്‍ അത് കൈമാറുന്നവര്‍ക്ക് ഒരു പവന്‍ സ്വര്‍ണം പാരിതോഷികം പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ്.

ഇത് സംബന്ധിച്ചുള്ള കാര്‍ഡ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു തുടങ്ങി. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയാണ് ഒരു പവന്‍ സ്വര്‍ണം പാരിതോഷികമായി പ്രഖ്യാപിച്ചത്.

നിങ്ങള്‍ക്ക് നേടാം ഒരു പവന്‍ എന്ന തല ക്കെട്ടോടെയാണ് പോസ്റ്റര്‍ പ്രത്യക്ഷ പ്പെട്ടിട്ടുള്ളത്. നിങ്ങള്‍ ചെയ്യേണ്ടത് മന്ത്രി വീണാ ജോര്‍ജിനെ കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍  ആക്രമിച്ചു എന്നു പറയുന്നതിന്റെ വീഡിയോ തെളിവ് ഹാജരാക്കുക എന്നാണ്.

മന്ത്രി ഒരു കൈ കഴുത്തില്‍ പിടിച്ച് മറുകൈ ഫോണില്‍ സംസാരിച്ചുകൊണ്ടുളള ചിത്രം ഉള്‍പ്പെടുത്തിയാണ് സോഷ്യല്‍ മീഡിയയില്‍ കാര്‍ഡ്  പോസ്റ്റ് ചെയ്തിരിക്കുന്നത്.
Youth Congress announces a reward of one gold coin for anyone who provides footage of Veena attacking George

Share Email
Top