ന്യൂയോര്‍ക്: ലൈംഗീകാതിക്രമ കേസില്‍ അമേരിക്കന്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരായ അലക്‌സാണ്ടര്‍ സഹോദരങ്ങള്‍ കുറ്റക്കാരനെന്നു കോടതി. മാന്‍ഹട്ടന്‍ ഫെഡറല്‍ കോടതിയാണ് ടാല്‍ അലക്‌സാണ്ടര്‍, ഓറന്‍ അലക്‌സാണ്ടര്‍, അലോണ്‍ അലക്‌സാണ്ടര്‍ എന്നിവര്‍ കുറ്റക്കാരെന്നു വിധി പ്രസ്താവിച്ചത്.
20 വര്‍ഷത്തോളം നീണ്ടുനിന്ന ലൈംഗിക ചൂഷണവും സ്ത്രീകളെയും പെണ്‍കുട്ടികളെയും കടത്തിയതുമായ കേസുകളിലാണ് ശിക്ഷ അഞ്ചാഴ്ച നീണ്ട വിചാരണയ്ക്ക് ശേഷം ജൂറി ഇവരെ കുറ്റക്കാരായി പ്രഖ്യാപിച്ചു.
ഇവര്‍ക്ക് ജീവപര്യന്തം തടവ് വരെ ലഭിക്കാന്‍ സാധ്യതയുണ്ട്.ഇരകളായ സ്ത്രീകള്‍ക്ക് മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചതായും, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയതായും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. 20 വര്‍ഷത്തിനുള്ളില്‍ 60 ഓളം സ്ത്രീകളെ ഇവര്‍ ചൂഷണം ചെയ്തതായാണ് റിപ്പോര്‍ട്ട്
Alexander brothers found guilty in sexual assault case: Sentence to be pronounced on August 6













