മോദിയുമായി സംസാരച്ചു: ഇന്ത്യയുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ചതായി ബഞ്ചമിന്‍ നെതനാന്യാഹു

മോദിയുമായി സംസാരച്ചു: ഇന്ത്യയുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ചതായി ബഞ്ചമിന്‍ നെതനാന്യാഹു

ടെല്‍ അവീവ്: ഇറാനുമായുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചതായും ഇന്ത്യയുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ചതായും ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു. ഇസ്രയേലിലെ ബെയ്ത്ത് ഷെമേഷില്‍ വെച്ച് എന്‍ഡിടിവിക്ക് നല്കിയ അഭിമുഖത്തിലാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.

പ്രിയസുഹൃത്തായ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് സംസാരിച്ചു. കഴിഞ്ഞദിവസം അദ്ദേഹവുമായി ദീര്‍ഘമായ സംഭാഷണം നടത്തി. ഇസ്രയേലിനൊപ്പംനില്‍ക്കുന്നതിന് അദ്ദേഹത്തോട് നന്ദി പറഞ്ഞു. സത്യത്തിന്റെ കൂടെ നില്‍ക്കുന്നതിനും ഇന്ത്യയിലെ ജനങ്ങളുടെ സൗഹൃദത്തിനും ഏറെ നന്ദി.ഇന്ത്യക്കാര്‍ ഇസ്രയേലിനെ വളരെയേറെ സ്‌നേഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോദിയുമായുള്ള സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നില്ലെന്നു പറഞ്ഞ നെതന്യാഹു മേഖലയിലും പുറത്തുമുള്ള മറ്റ് ഒരുപാട് നേതാക്കളുമായും സംസാരിച്ചുവെന്നും കൂട്ടിച്ചേര്‍ത്തു. ഇസ്രയേലും അമേരിക്കയും സംയുക്തമായി ഇറാനെ ആക്രമിക്കുന്നതിന് തൊട്ടുമുമ്പാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രയേല്‍ സന്ദര്‍ശിച്ചത്. സന്ദര്‍ശനത്തിനിടെ ഇസ്രയേലി പാര്‍ലമെന്റില്‍ മോദി പ്രസംഗിച്ചിരുന്നു. കൂടാതെ നിരവധി കരാറുകളില്‍ ഇന്ത്യയും ഇസ്രയേലും ഒപ്പുവെച്ചു. ഇന്ത്യയുടെ ഡിജിറ്റല്‍ പെയ്‌മെന്റ് സംവിധാനമായ യുപിഐ ഇസ്രയേലില്‍ ഉപയോഗിക്കുന്ന തിനുള്ള കരാറിലെത്തിയെന്ന് അന്ന് നരേന്ദ്രമോദി പറഞ്ഞിരുന്നു.

Benjamin Netanyahu spoke to Modi: He thanked India for its support

Share Email
LATEST
More Articles
Top