ടെഹ്റാന്‍: ഇറാനെതിരേ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തുന്ന യുദ്ധത്തിന് വേണ്ട സേനാ താവളങ്ങള്‍ ഉള്‍പ്പെടെ ഒരുക്കിക്കൊടുക്കുന്ന രാജ്യങ്ങളും യുദ്ധത്തില്‍ തുല്യപങ്കാളികളെന്നു ഇറാന്‍. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇറാന്റെ സൈനിക നീക്കങ്ങള്‍ക്കെതിരെ ഗള്‍ഫ്- അറബ് രാജ്യങ്ങള്‍ സംയുക്തമായി എടുത്ത നിലപാടിനോടുള്ള പ്രതികരണമായാണ് ഇറാന്‍ വിദേശകാര്യ മാന്ത്രാലയം ഇക്കാര്യം അറിയിച്ചത്. രാജ്യത്തിനെതിരായ നീക്കങ്ങള്‍ ഏകപക്ഷീയമാണെന്നും മേഖലയിലെ യഥാര്‍ത്ഥ ശത്രുക്കളെ തിരിച്ചറിയണമെന്നും ഇറാന്‍ ആവശ്യപ്പെട്ടു.
ഗള്‍ഫ് രാജ്യങ്ങള്‍ തങ്ങളുടെ ഭൂമി അമേരിക്കയ്ക്കും ഇസ്രയേലിനും സൈനിക ആവശ്യങ്ങള്‍ക്കായി വിട്ടുനല്‍കരുതെന്നും ഇറാന്‍ ആവശ്യപ്പെട്ടു. തങ്ങളുടെ എണ്ണ-പ്രകൃതിവാതക റിഫൈനറികള്‍ ആക്രമിക്കപ്പെട്ടാല്‍ ശക്തമായ തിരിച്ചടി നല്‍കും.
മേഖലയിലെ സായുധ സംഘങ്ങള്‍ക്ക് ഇറാന്‍ നല്‍കുന്ന സാമ്പത്തിക-ആയുധ സഹായങ്ങള്‍ നിര്‍ത്തണമെന്നും സമാധാനം തകര്‍ക്കരുതെന്നും ആവശ്യപ്പെട്ട് സൗദി അറേബ്യ ഉള്‍പ്പെടെയുള്ള 12 ഗള്‍ഫ് രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു. ഖത്തറിലും കുവൈത്തിലും എണ്ണ റിഫൈനറികള്‍ക്ക് ഉണ്ടായ നാശനഷ്ടങ്ങള്‍ ചൂണ്ടിക്കാട്ടിയായി രുന്നു മുന്നറിയിപ്പ്. ഇതിനു മറുപടിയായാണ് ഇറാന്‍ ഇക്കാര്യം അറിയിച്ചത്.
Countries that facilitate attacks are equal partners in war: Iran rejects Gulf countries













