ഡിഎച്ച്എസ് ഷട്ട് ഡൗണ്‍ : ടിഎസ്എ ജീവനക്കാര്‍ക്ക് ശമ്പ്‌ളം നല്കാന്‍ എക്‌സിക്യൂട്ടീവ് ഓര്‍ഡറില്‍ ഒപ്പുവെയ്ക്കുമന്നെു ട്രംപ്

ഡിഎച്ച്എസ് ഷട്ട് ഡൗണ്‍ : ടിഎസ്എ ജീവനക്കാര്‍ക്ക് ശമ്പ്‌ളം നല്കാന്‍ എക്‌സിക്യൂട്ടീവ് ഓര്‍ഡറില്‍ ഒപ്പുവെയ്ക്കുമന്നെു ട്രംപ്

വാഷിംഗ്ടണ്‍: ഭാഗീക അടച്ചുപൂട്ടലിനെ തുടര്‍ന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിക്കു കീഴിലുള്ള ടിഎസ്എ ജീവനക്കാര്‍ക്ക് ശമ്പളം നല്കുന്നതിനായി എക്‌സി ക്യൂട്ടീവ് ഓര്‍ഡറില്‍ ഒപ്പുവെയ്ക്കുമെന്നു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ഡിഎച്ച്എസിന്റെ പുതിയ തലവന്‍ മാര്‍ക്ക് വെയ്‌നി മുള്ളിന്‍ ടിഎസ്എ ജീവനക്കാര്‍ക്ക് അടിയന്തിരമായി ശമ്പളം നല്കാനുള്ള നീക്കം നടത്തണമെന്നുള്ള എക്‌സിക്യൂട്ടിവ് ഉത്തരവിലാണ് താന്‍ ഒപ്പുവെയ്ക്കുക. നിലവിലെ ഡിഎച്ച്എസിലെ സ്ഥിതിയെ അടിയന്തിരാവസ്ഥയെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.

വ്യാഴാഴ്ച വൈറ്റ് ഹൗസില്‍ നടന്ന കാബിനറ്റ് യോഗത്തില്‍, അടച്ചുപൂട്ടല്‍ ഉടന്‍ അവസാനിപ്പിക്കാത്ത പക്ഷം ”കടുത്ത നടപടികള്‍” സ്വീകരിക്കേണ്ടി വരുമെന്ന് ട്രംപ് വ്യക്തമാക്കി.

സെനറ്റിലെ ഭരണപക്ഷനേതാവ് ജോണ്‍ ട്യൂണി വ്യാഴാച്ച് മാധ്യമങ്ങളോട് സംസാരി ച്ചപ്പോള്‍ ഡിഎച്ച്എസ് അടച്ചുപൂട്ടല്‍ അവസാനിപ്പിക്കാന്‍ അന്തിമമമായ നിര്‍ദേശം ഡമോക്രാറ്റുകള്‍ക്ക് നല്കിയിട്ടുണ്ട്. വെള്ളിയാഴ്ച്ച മുതല്‍ യുഎ് കോണ്‍ഗ്രസ് രണ്ടാഴ്ച്ച അവധിയിലാണ്. ഈ സാഹചര്യത്തിലാണ് അടച്ചുപൂട്ടല്‍ അവസാനിപ്പിക്കുന്നതിനുള്ള അന്തിമ നിര്‍ദേശം കൈമാറിയിരിക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ചുള്ള വിശദാംശ ങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. അടച്ചപൂട്ടല്‍ അവസാനിപ്പിക്കാനായി നടത്തിയ വോട്ടെടു പ്പില്‍ 43-47 എന്ന വോട്ടിന് പരാജപ്പെട്ടു . പാസാകാന്‍ ആവശ്യമായ 60 വോട്ടുകള്‍ ലഭിച്ചില്ല. ചര്‍ച്ചകള്‍ തുടരുകയാണെന്നു ഡമോക്രാറ്റുകള്‍ പറയുന്നു. നിയമനിര്‍മാണം സംബന്ധിച്ച് ഇപ്പോഴും ചര്‍ച്ചകള്‍ നടക്കുകയാണെന്നു ഡെമോക്രാറ്റിക് സെനറ്റര്‍ ബ്രയിന്‍ ്‌സ്‌കാച്ച് പറഞ്ഞു.

DHS Shutdown: Trump to Sign Executive Order to Pay TSA Employees

Share Email
LATEST
Top