ഫൊക്കാനയുടെ ‘വിമെന്‍സ്ഡേ’ സെലിബ്രേഷന്‍സ് 2026′ മാര്‍ച്ച് 21 ന്

ഫൊക്കാനയുടെ ‘വിമെന്‍സ്ഡേ’ സെലിബ്രേഷന്‍സ് 2026′ മാര്‍ച്ച് 21 ന്

ന്യൂയോര്‍ക്ക് :രാജ്യാന്തര വനിതാദിനാഘോഷത്തോട് അനുബന്ധിച്ച് ഫൊക്കാന നടത്തുന്ന ‘വിമെന്‍സ്ഡേ സെലിബ്രേഷന്‍സ് 2026’ മാര്‍ച്ച് 21 ശനിയാഴ്ച രാവിലെ 10 ( EST) മണിക്ക് സൂം മീറ്റിലൂടെ നടക്കും. വിശിഷ്ട അതിഥികള്‍ ആയി ഡോ.പ്രമീള ദേവി ( മുന്‍ കേരളാ സ്റ്റേറ്റ് വനിതാ കമ്മിഷന്‍ മെംബെര്‍) പ്രൊഫ. ഗോപിനാഥ് മുതുകാട് , ഡോ.ആനി പോള്‍, രഞ്ജനി സൈഗാള്‍ (Exe.Dir. Ekal Foundation of USA) എന്നിവര്‍ ആശംസ പ്രസംഗങ്ങള്‍ നടത്തും.

Zoom ID : 2015612345
Password :12345

ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണി, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ജോജി തോമസ് , ഫൊക്കാന അഡി. അസ്സോസിയേറ്റ് ട്രഷര്‍ മില്ലി ഫിലിപ്പ് , ട്രസ്റ്റീ ബോര്‍ഡ് മെംബെര്‍ ലീല മാരേട്ട് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും.

ഫൊക്കാനയുടെ ഇപ്പോഴത്തെ ഭരണ സമിതിയില്‍ വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ആയി പ്രവര്‍ത്തിച്ചുവരുന്ന രേവതി പിള്ളൈയുടെ നേതൃത്വത്തില്‍ സ്ത്രീ ശാക്തീകരണ രംഗത്ത് വിപ്ലവകരമായ നേട്ടങ്ങളാണ് കൈവരിച്ചിട്ടുള്ളത്. ഫൊക്കാനയില്‍ ഇന്നു വരെ കണ്ടിട്ടില്ലാത്ത ഒട്ടേറെ മാറ്റങ്ങള്‍ക്ക് നാന്ദി കുറിക്കാന്‍ രേവതി പിള്ളയുടെ നേതൃത്വത്തിലുള്ള വിമന്‍സ് ഫോറത്തിനു കഴിഞ്ഞു. സ്ത്രീ ശാക്തീകരണത്തിലൂന്നിക്കൊണ്ട് രേവതി പിള്ളയും മറ്റു വിമന്‍സ് ഫോറം പ്രവവര്‍ത്തകരും നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഫൊക്കാനയുടെ ഇത്തവണത്തെ പ്രധാന പ്രവര്‍ത്തനങ്ങളില്‍ ഒന്നായി മാറിയിരുന്നു.
നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ വനിതാ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പരക്കെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. സെമിനാറുകള്‍ക്കും വര്‍ക്ക് ഷോപ്പുകള്‍ക്കുമൊക്കെ നേതൃത്വംകൊടുക്കുന്ന വിമന്‍സ് ഫോറത്തിന് ഫൊക്കാന നേതൃത്വവും പ്രവര്‍ത്തിക്കുന്നു.

അഭിപ്രായ സ്വാതന്ത്ര്യവും, സമത്വവും ആണ്‍പെണ്‍ വ്യത്യാസമില്ലാതെ ഭരണഘടനാ ഓരോ പൗരനും അനുശാസിച്ചു തന്നിട്ടുള്ള മൗലികാവകാശമാണ്. തുല്യമായ അഭിപ്രായ സ്വാതത്ര്യം , ബില്‍ഡ് സ്മാര്‍ട്ട് , പുത്തന്‍ ആശയങ്ങള്‍ പുതു ലോകത്തിന് വേണ്ടി എന്നെക്കെയുള്ള മുദ്രവാക്യങ്ങള്‍ വാചകത്തില്‍ മാത്രം ഒതുങ്ങുകയുണ് എന്ന് രേവതി പിള്ള അഭിപ്രായപ്പെട്ടു.

ഇനിയും ഫൊക്കാന വിമിന്‍സ് ഫോറം അമേരിക്കയിലെയും , ഇന്ത്യയിലെയും സാംസ്‌കാരിക രാഷ്ട്രീയമേഖലക്കും സംഭാവന നല്കുവാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നും ഫൊക്കാന വിമെന്‍സ്ഡേ സെലിബ്രേഷന്‍സില്‍ ഏവരും പങ്കെടുക്കണമെന്നും വിമെന്‍സ് ഫോറം ചെയര്‍ രേവതി പിള്ളൈ ,സെക്രട്ടറി സുബി ബാബു,കോ ചെയര്‍സ് ആയ സ്വരൂപാ അനില്‍, ബിലു കുര്യന്‍ , ഷീല ചെറു, ശ്രീവിദ്യ രാമചന്ദ്രന്‍, വിമെന്‍സ് ഫോറം എക്‌സിക്യൂട്ടീവ് കമ്മിറ്റി മെംബേര്‍സ് ആയ , ഷോജി സിനോയ് , ശോശാമ്മ ആന്‍ഡ്രൂസ് , അബ്ജ അരുണ്‍ ,പ്രിയ ലൂയിസ് ,സുനൈന ചാക്കോ ,ഉഷ ചാക്കോ ,ലിസി തോമസ് ,ശീതള്‍ ദ്വാരക ,എല്‍സി വിതയത്തില്‍ ,കവിത മേനോന്‍ ,ഷീന എബ്രഹാം ,ജൈന്റ്‌ജോണ്‍ എന്നിവര്‍ അഭ്യര്‍ത്ഥിക്കുന്നു

Focana ‘Women’s Day’ Celebrations 2026′ on March 21

Share Email
LATEST
More Articles
Top