ഫോമ: ടീം പ്രോമിസിന് ഡാളസില്‍ വന്‍ വരവേല്‍പ്പ്

ഫോമ: ടീം പ്രോമിസിന് ഡാളസില്‍ വന്‍ വരവേല്‍പ്പ്

ഡാളസ്, (ടെക്‌സസ്): ഫോമാ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന മാത്യു വര്‍ഗീസീനും ടീം അംഗങ്ങളായ അനു സ്‌കറിയ (സെക്രട്ടറി), ബിനോയ് തോമസ് (ട്രെഷറര്‍), ജോണ്‍സണ്‍ ജോസഫ് (വൈസ് പ്രസിഡെന്റ്), രേഷ്മ രഞ്ജന്‍ (ജോയിന്റ് സെക്രട്ടറി) എന്നിവര്‍ക്കും ഡാളസ് മലയാളികള്‍ ഊഷ്മളമായ സ്വീകരണംനല്കി.

വിശ്വാസ്യത, സത്യസന്ധത, ഉത്തരവാദിത്വം, സുതാര്യത എന്നീവ മുന്‍നിര്‍ത്തി പ്രവര്‍ ത്തിച്ചു ഫോമയെ ഉന്നത ശ്രേണികളില്‍ എത്തിക്കുമെന്ന ദൃഢ പ്രതിജ്ഞയുമായി പ്രവര്‍ ത്തിക്കുന്ന ടീം പ്രോമിസിന് ഡാളസ് മലയാളികളുടെ മുഴുവന്‍ പിന്തുണയും വാഗ്ദാനം ചെയ്തു. പ്രത്യേകിച്ചും ഡാളസിലെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ നിറ സാന്നി ധ്യമായ ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ഥി രേഷ്മ രഞ്ജന്‍ ടീം പ്രോമിസിന്റെ ഭാഗമാ കുക കൂടിയായപ്പോള്‍ അത് പൂര്‍വാധികം ശക്തമായി.

ഫോമാ റീജിയണല്‍ വൈസ് പ്രസിഡണ്ട് ബിജു ലോസന്‍, ഡാളസ് മലയാളി അസോസി യേഷന്‍ പ്രസിഡണ്ട് ജൂഡി ജോസ്, ട്രെഷറര്‍ സൈജു അത്തിക്കളം, ബോര്‍ഡ് ചെയര്‍മാന്‍ ഡെക്സ്റ്റര്‍, കമ്മറ്റി അംഗങ്ങളായ ജ്യോതി അമൃത, ബിനു കാലുംകല്‍, നോര്‍ത്ത് ടെക്‌സാസ് മലയാളി അസോസിയേഷന്‍ പ്രസിഡണ്ട് ഷാജി ആലപ്പാട്ട്, സെക്രട്ടറി ലിന്‍ഡ സുനി, ട്രെഷറര്‍ വിനോദ് കൊണ്ടൂര്‍, ജോയിന്റ് സെക്രട്ടറി ഷെല്ലി തോമസ്, ജോയിന്റ് ട്രെഷറര്‍ മധു ജോസഫ്, കള്‍ച്ചറല്‍-ആര്‍ട് സെക്രട്ടറി അബിന്‍ റോയ്, കമ്മിറ്റി മെമ്പര്‍ അബീഷ് ആന്‍ഡ്രൂസ് എന്നിവര്‍ സ്വീകരണ യോഗത്തില്‍ ആശംസകളര്‍പ്പിച്ചു.

Foma: Team Promise gets a big welcome in Dallas

Share Email
Top