അമേരിക്കയുടെ എഫ് -15 യുദ്ധവിമാനം വെടിവെച്ചിട്ടതായി ഇറാന്‍: പ്രതികരിക്കാതെ യുഎസ്

അമേരിക്കയുടെ എഫ് -15 യുദ്ധവിമാനം വെടിവെച്ചിട്ടതായി ഇറാന്‍: പ്രതികരിക്കാതെ യുഎസ്

ദോഹ:  ഇറാനെതിരായ ആക്രമണ ത്തിനിടെ അമേരിക്കയുടെ എഫ് -15 യുദ്ധ വിമാനം വെടിവെച്ചിട്ടതായ അവകാശ വാദവുമായി ഇറാന്‍. എന്നാല്‍ ഇക്കാര്യത്തില്‍ അമേരിക്ക ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.

അമേരിക്കന്‍ നിര്‍മിത അത്യാധുനിക യുദ്ധവിമാനം എഫ്-15 കുവൈറ്റിലാണ് തകര്‍ന്ന് വീണത്. സോഷ്യല്‍ മീഡിയയില്ഡ പങ്കിട്ട ദൃശ്യങ്ങളില്‍ എഫ്-15 വിമാനം തകര്‍ന്ന് താഴേക്ക് പതിക്കുന്നത്  കാണാം. വിമാനം യുഎസിന്റേതാണോ ഇസ്രായേ ലിന്റേതാണോ എന്ന് വ്യക്തമല്ല. പൈലറ്റ് സുരക്ഷിതമായി രക്ഷപ്പെട്ടതായി ഒന്നിലധികം മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയുമായി യാതൊരുവിധ ചര്‍ച്ചകള്‍ക്കും തയാറല്ലെന്ന്  ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറിയായ  നേതാവ് അലി ലാറിജാനി പറഞ്ഞു.  മധ്യസ്ഥര്‍ മുഖേന ഇറാന്‍ ചര്‍ച്ചയ്ക്ക് താല്‍പ്പര്യം പ്രകടിപ്പിച്ചു എന്ന തരത്തില്‍ പുറത്തുവന്ന മാധ്യമ റിപ്പോര്‍ട്ടുകളെ അദ്ദേഹം തള്ളി.അമേരിക്കന്‍ പ്രസിഡന്റ് ഡോണ ള്‍ഡ് ട്രംപിന്റെ വികലമായ നയങ്ങള്‍ പശ്ചിമേഷ്യയെ കനത്ത യുദ്ധ ഭീതിയിലേക്കാണ് തള്ളിവിട്ടി രിക്കുന്നതെന്ന് ലാറിജാനി കുറ്റപ്പെടുത്തി.

Iran claims to have shot down a US F-15 fighter jet: US without responding

Share Email
LATEST
Top