ടെഹ്‌റാന്‍: ഇറാനില്‍ അമേരിക്ക സംയുക്തമായി നടത്തുന്ന യുദ്ധം അവസാനിപ്പി ക്കാനായി യുഎസ് ഭരണകൂടം ഇറാനു മുന്നില്‍ വെച്ച 15 ഇന നിര്‍ദേശങ്ങള്‍ തള്ളി ഇറാന്‍. ബദലായി അഞ്ചു നിര്‍ദേശങ്ങള്‍ നല്കുകയും ചെയ്തു. ഈ അഞ്ചു നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ സംഘര്‍ഷത്തെക്കുറിച്ച് ചര്‍ച്ച നടത്താമെന്ന നിലപാടാണ് ഇറാന്‍ കൈക്കൊള്ളുന്നത്.
ഇസ്രയേലുമായിച്ചേര്‍ന്ന് കഴിഞ്ഞ മാസം 28 ന് ഇറാനെതിരേ് തുടങ്ങിയ യുദ്ധം അവസാനിപ്പിക്കാന്‍ യു.എസ്.മുന്നോട്ടുവെച്ച 15-ഇന പദ്ധതി ഇറാന്‍ ഇന്നലെയാണ് തള്ളിയത്. ഇതിനു പിന്നാലെയാണ് ബദല്‍ നിര്‍ദേശവും വെച്ചത്. ഹോര്‍മുസ് കടലിടുക്കിനുമേല്‍ ഇറാന്റെ പരമാധികാരം അംഗീകരിക്കുക എന്നതുള്‍പ്പെടെ അഞ്ചു നിബന്ധനകളാണ് മുന്നോട്ടുവെച്ചുതെന്നു ഇറാന്‍് ഔദ്യോഗികമാധ്യമമായ ‘പ്രസ് ടി.വി. റിപ്പോര്‍ട്ടുചെയ്തു.
യു.എസ്. ഇത് അംഗീകരിച്ചാല്‍ യുദ്ധം അവസാനിപ്പിക്കാം . ബദല്‍ നിര്‍ദേശങ്ങളഇലെ മറ്റു വ്യവസ്ഥകള്‍ ആക്രമണവും കൊലപാതകങ്ങളും അവസാനി പ്പിക്കുക,ഇറാനുനേരേ ഇനിയുദ്ധമുണ്ടാകില്ല എന്നതിന് വ്യക്തമായ ഉറപ്പുനല്‍കുക, യുദ്ധംമൂലം ഇറാനുണ്ടായ നാശത്തിന് നഷ്ടപരിഹാരം നല്‍കുക, ഇറാനുനേരേയും പശ്ചിമേഷ്യയിലുടനീ പശ്ചിമേഷ്യയിലുടനീളമുള്ള പ്രതിരോധസംഘങ്ങള്‍ക്കനേരേയുമുള്ള യുദ്ധം അവസാനിപ്പിക്കുക. എന്നിവയാണ്.
Iran rejects US’s 15-point proposal to end war: comes up with alternative proposal













