എഫ്-35 അമേരിക്കന്‍ യുദ്ധവിമാനം ഇറാന്‍ ആക്രമിച്ചതായി റിപ്പോര്‍ട്ട്

എഫ്-35 അമേരിക്കന്‍ യുദ്ധവിമാനം ഇറാന്‍ ആക്രമിച്ചതായി റിപ്പോര്‍ട്ട്

ടെഹ്‌റാന്‍: റഡാറുകള്‍ക്കു പോലും പിടികൊടുക്കാത്ത അത്യാധുനീക അമേരിക്കന്‍ യുദ്ധവിമാനമായ എഫ് -35 ഇറാന്‍ ആക്രമിച്ചതായി റിപ്പോര്‍ട്ട്. ഇറാന്‍ -അമേരിക്ക യുദ്ധത്തിന്റെ ഭാഗമായ ദൗത്യത്തിലാണ് വിമാനത്തിനു നേരെ ഇറാന്റെ ആക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ കേടുപാടുപറ്റിയ വിമാനം അമേരിക്കയുടെ സൈനീക താവളത്തില്‍ തിരിച്ചിറക്കിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാല്‍ തങ്ങളാണ് വിമാനം വെടിവെച്ചിട്ടതെന്നു ഇറാന്‍ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് വിമാനത്തിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടു. കേടുപാടു സംഭവിച്ച വിമാനം പൈലറ്റ് അതിസാഹസീകമായി സൈനീക താവളത്തില്‍ ഇറക്കി. വിമാനം തിരിച്ചിറക്കിയെന്നു സമ്മതിച്ച യുഎസ് സെന്‍ട്രല്‍ കമാന്റന്റ് പക്ഷേ വിമാനത്തിന് തകരാര്‍ ഉണ്ടാവാന്‍ ഇടയായ കാരണം എന്താണെന്നു വ്യക്തമാക്കുന്നില്ല. വിമാനത്തി നുണ്ടായ പ്രശ്‌നത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ക്യാപ്റ്റന്‍ ടിം ഹോക്കിന്‍സ് വ്യക്തമാക്കി.

Iran reportedly attacked an American F-35 fighter jet

Share Email
LATEST
More Articles
Top