ടെഹ്‌റാന്‍: ഇറാന്‍- അമേരിക്ക സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി അമേരി ക്കയുമായി ഔദ്യോഗീക ചര്‍ച്ചകള്‍ക്ക് താത്പര്യമില്ലെന്നു ഇറാന്‍ വിദേശ കാര്യമന്ത്രി അബ്ബാസ് അരഗ്ചി. ഇറാനുമായി അമേരിക്ക ചര്‍ച്ച നടത്തുന്നുവെന്ന പ്രസിഡന്റ് ട്രംപി ന്റെ പരാമര്‍ശത്തിനു പിന്നാലെയായിരുന്നു ഇറാന്റെ പ്രതികരണം. ഇറാന്റെ ഖാര്‍ഗ് ദ്വീപ് കൈവശപ്പെടുത്താന്‍ അമേരിക്ക നീക്കം നടത്തുന്നുണ്ടെന്നും ഇതിന് ഇറാന്റെ ചില അയല്‍രാജ്യങ്ങള്‍ സഹായം നല്കുന്നുണ്ടെന്നും ഈ നീക്കത്തില്‍ നിന്നും അയല്‍ രാജ്യം പിന്‍വാങ്ങണമെന്നും ഇറാന്‍ ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ അയല്‍രാജ്യങ്ങള്‍ അമേരിക്കയില്‍ നിന്നും അകലം പാലിക്കണമെന്ന് അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നല്‍കി. ഒരു അയല്‍രാജ്യത്തിന്റെ സഹായത്തോടെ ഇറാ ന്റെ ഖാര്‍ഗ് ദ്വീപ് അമേരിക്ക കൈവശപ്പെടുത്താന്‍ പദ്ധതിയിടുന്നതായി ഇറാനി യന്‍ പാര്‍ലമെന്ററി സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഖാലിബഫ് എക്‌സ് പോസ്റ്റില്‍ വ്യക്തമാക്കി. രാജ്യത്തിന്റെ പേര് ഖാലിബഫ് പോസ്റ്റില്‍ പറഞ്ഞിട്ടില്ല. അമേരിക്കയെ സഹാ യിക്കുന്ന അയല്‍രാജ്യത്തിന്റെ സുപ്രധാന അടിസ്ഥാനസൗകര്യങ്ങള്‍ നിരന്തര ആക്രമണത്തിന് വിധേയമാക്കുമെന്നും ഖാലിബഫ് പറയുന്നു
അമേരിക്കയുമായി നേതാക്കള്‍ ചര്‍ച്ച നടത്തുകയാണെന്നും കരാറിനായി അവര്‍ അതിയായി ആഗ്രഹിക്കുന്നുണ്ടെന്നുമാണ് ട്രംപ് പറയുന്നത്. എന്നാല്‍, ആഭ്യന്തരവും ബാഹ്യവുമായ പ്രത്യാഘാതങ്ങളെ ഇറാന്‍ നേതാക്കള്‍ ഭയക്കുകയാണെന്നും ട്രംപ് പറയുന്നു. സ്വന്തം ആളുകളാല്‍ വധിക്കപ്പെടുമെന്ന് അവര്‍ ഭയപ്പെടുകയാണെന്നും ട്രംപ്. അമേരിക്ക അവരെ വധിക്കുമെന്നും അവര്‍ ഭയക്കുന്നതായും ട്രംപ് പറയുന്നു. നാഷണല്‍ റിപ്പബ്ലിക്കന്‍ കോണ്‍ഗ്രഷണല്‍ കമ്മിറ്റി അത്താഴ വിരുന്നില്‍ റിപ്പബ്ലിക്കന്‍ സിനെ അഭിസംബോധന ചെയ്താണ് ട്രംപിന്റെ പരാമര്‍ശങ്ങള്‍.
Iran says it is not interested in formal talks with the US













