വാഷിംഗ്ടണ്‍: ഇറാന്‍- അമേരിക്ക യുദ്ധം നാലാം ആഴ്ച്ചയിലേക്ക് കടന്നതോടെ ആഗോള വ്യോമഗതാഗതം കടുത്ത പ്രതിസന്ധിയില്‍. പ്രധാന വിമാനക്കമ്പനികള്‍ക്ക് വലിയ തോതിലുള്ള സാമ്പത്തീക ബാധ്യതയാണ് വന്നുകൊണ്ടിരിക്കുന്നത്. കോവിഡ് മഹാമാരിക്കു ശേഷമുളള ഏറ്റവും വലിയ പ്രതിസന്ധിയാണ് വിമാനക്കമ്പനികള്‍ നേരിടുന്നത്. വര്‍ദ്ധിച്ചുവരുന്ന ഇന്ധനച്ചെലവും വ്യോമാതിര്‍ത്തി നിയന്ത്രണങ്ങളും വിമാനക്കമ്പനികളെ റൂട്ടുകള്‍ മാറാന്‍ നിര്‍ബന്ധിതരാക്കുന്നു.
വിമാനക്കമ്പനികള്‍ ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇന്ധനച്ചെലവാണ്. വിമാനക്കമ്പനികളുടെ ചെലവിന്റെ മൂന്നിലൊന്ന് വരുന്ന ഇന്ധനത്തിനായുള്ള ചിലവ് സംഘര്‍ഷം ആരംഭിച്ചതിനുശേഷം കുത്തനെ വര്‍ദ്ധിച്ചു ‘2022-ലെ ഉക്രെയ്ന്‍ അധിനിവേശത്തിനു ശേഷവും ഇന്ധനവില വന്‍തോതില്‍ കുതിച്ചുയര്‍ന്നിരുന്നു. ഇപ്പോള്‍ ഇത് കൂടുതല്‍ പ്രതിസന്ധിയിലാക്കിയതായി ജെറ്റ് ചീഫ് എക്‌സിക്യൂട്ടീവ് കെന്റണ്‍ ജാര്‍വിസ് ഫിനാന്‍ഷ്യല്‍ ടൈംസിനോട് പറഞ്ഞു.
ഇന്ധനച്ചെലവ് നിയന്ത്രിക്കുന്ന എയര്‍ലൈനുകള്‍ പോലും സമ്മര്‍ദ്ദം അനുഭവി ക്കുന്നുണ്ട്. ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് വിമാനക്ക മ്പനികളും പറയുന്നു. ഉയര്‍ന്ന നിരക്കുകള്‍ ഒഴിവാക്കാനാവില്ലെന്ന് ലുഫ്താന്‍സ ചീഫ് എക്‌സിക്യൂട്ടീവ് കാര്‍സ്റ്റണ്‍ സ്‌പോര്‍ മുന്നറിയിപ്പ് നല്‍കി.
Iran-US conflict: Global aviation industry in deep crisis












