മാഗ് ടേപ്പ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് ആവേശോജ്വലമായി

മാഗ് ടേപ്പ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് ആവേശോജ്വലമായി

ജിന്‍സ് മാത്യു, റിവര്‍‌സ്റ്റോണ്‍

ഹൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ (MAGH) സംഘടിപ്പിച്ച മാഗ് ടേപ്പ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് ആവേശപൂര്‍വം നടന്നു. സ്റ്റാഫോര്‍ഡ് സിറ്റി പാര്‍ക്കിലും പിയര്‍ലാന്‍ഡ് ടോംബാസ് ക്രിക്കറ്റ് ഫീല്‍ഡിലും രണ്ട് ദിവസങ്ങളിലായി നടന്ന വാശിയേറിയ മത്സരങ്ങളില്‍ ഹൂസ്റ്റണിലെ പ്രമുഖമായ ഒമ്പത് ടീമുകള്‍ പങ്കെടുത്തു.

ഹൂസ്റ്റണ്‍ വാരിയേഴ്സ്, എസ്.ഒ.എച്ച് ബ്ലൂ, എസ്.ഒ.എച്ച് റെഡ്, സ്റ്റാഫോര്‍ഡ് സി.സി, ടെക്‌സാസ് ടസ്‌കേഴ്‌സ്, സണ്‍ഡേ സി.സി, മാക്ക് സ്റ്റലൂണ്‍, ഹൂസ്റ്റണ്‍ നൈറ്റ്‌സ് തുടങ്ങിയ ടീമുകള്‍ ഹൂസ്റ്റണ്‍ ക്രിക്കറ്റ് പ്രേമികളുടെ ഹൃദയം കീഴടക്കുന്ന തരത്തില്‍ മികച്ച മത്സരങ്ങള്‍ നടത്തി. കമ്യൂണിറ്റി സ്പിരിറ്റും ഫാമിലി-ഫ്രണ്ട്‌ലി അന്തരീക്ഷവുംനിലനിര്‍ത്തിക്കൊണ്ടായിരുന്നു മത്സരങ്ങള്‍.

വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ എസ്.ഒ.എച്ച് ബ്ലൂയും ഹൂസ്റ്റണ്‍ വാരിയേ ഴ്സും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തി. അവസാനം ചാമ്പ്യന്‍ഷിപ്പ് ഹൂസ്റ്റണ്‍ വാരിയേഴ്സ് സ്വന്തമാക്കിയപ്പോള്‍ എസ്.ഒ.എച്ച് ബ്ലൂ റണ്ണറപ്പായി.

ഹെഡ്ജ് ന്യൂയോര്‍ക്ക്, ലാമ്പാ അസോ സിയേറ്റ് എന്നിവര്‍ സ്‌പോണ്‍സര്‍ ചെയ്ത ട്രോഫികളും ക്യാഷ് അവാര്‍ഡുകളും വ്യക്തിഗത ട്രോഫികളും വിതരണം ചെയ്തു.

സമാപന സമ്മേളനത്തില്‍ മാഗ് പ്രസിഡന്റ് റോയി മാത്യു അധ്യക്ഷത വഹിച്ചു. സെലിബ്രിറ്റി ഗസ്റ്റ് ബൈജു കൊട്ടാരക്കര, സ്റ്റാഫോര്‍ഡ് സിറ്റി മേയര്‍ കെന്‍ മാത്യു, പോലീസ് ക്യാപ്റ്റന്‍ മനോജ് പുപ്പാറ എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്തു.
മാഗ് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോജി ജോസഫ്, ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ എസ്.കെ ചെറിയാന്‍ എന്നിവര്‍ പ്രസംഗിച്ചു.

മാഗ് സെക്രട്ടറി വിനോദ് ചെറിയാന്‍ സ്വാഗതവും സ്‌പോര്‍ട്‌സ് കണ്‍വീനര്‍ സാജന്‍ ജോണ്‍ നന്ദിയും രേഖപ്പെടുത്തി.മാഗ് ഭാരവാഹികളായ ഷിനു ഏബ്രഹാം, സുനില്‍ തങ്കപ്പന്‍, സന്തോഷ് ആറ്റ്പുറം, ജീവന്‍ സൈമണ്‍, അനിലാ സന്ദീപ്, സുബിന്‍ ബാലകൃഷ്ണന്‍, ജിന്‍സ് മാത്യു, ബെനിജ്ഞാ ചെറു, ബിജു ശിവന്‍, ഡെന്നിസ് മാത്യു, അമ്പിളി ആന്റണി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

ടൂര്‍ണമെന്റ് നടത്തിപ്പ് കമ്മിറ്റി അംഗങ്ങളായി സാജന്‍ ജോണ്‍, മെര്‍ലിന്‍ സാജന്‍, സന്തോഷ് ആറ്റ്പുറം, ബെന്നി ജോണ്‍, പ്രസാദ് ജോണ്‍, അനില്‍ വര്‍ഗീസ്, ശ്രീജിത്ത്, ബിജോയ് തോമസ്, രഞ്ജിത് നായര്‍, വിനോദ് നായര്‍ എന്നിവര്‍ സജീവമായി പ്രവര്‍ത്തിച്ചു.

ടൂര്‍ണമെന്റിന്റെ ഫുഡ് സ്‌പോണ്‍ സര്‍മാരായ ആന്‍സ്, അപ്പനാ ബസാര്‍, ഗസല്‍, ചെട്ടിനാട്, മൈ സ്‌പൈസ്, ബസ്റ്റ് എന്നിവര്‍ ഭക്ഷണസൗകര്യം ഒരുക്കി.

Mag Tape Ball Cricket Tournament Turns Exciting

Share Email
LATEST
More Articles
Top