വാഷിങ്ടൺ: 10 ദിവസത്തേക്ക് ഇറാൻ എതിരെയുള്ള സൈനികങ്ങൾ നിർത്തിവ യ്ക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നിലവിൽ ഇറാനുമായി നടക്കുന്ന ചർച്ചയിൽ പുരോഗതിയുള്ള സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം എന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
ഇറാനിയൻ പവർ പ്ലാന്റുകൾക്കും ഊർജ മേഖലയിലെ മറ്റു കേന്ദ്രങ്ങൾക്കെതിരെ നടത്തുന്ന എല്ലാ സൈനിക നടപടികളാണ് പത്ത് ദിവസത്തേക്ക് നിർത്തിവെച്ചത്. കഴിഞ്ഞയാഴ്ച ഇത്തരത്തിൽ അഞ്ചു ദിവസത്തേക്ക് സൈനിക നടപടികൾ നിർത്തി വയ്ക്കുന്നതായി ട്രംപ് പ്രഖ്യാപിച്ചിരുന്നു.
എന്നാൽ ഇക്കുറി ഇറാൻ സർക്കാരിൻ്റെ പ്രത്യേക അഭ്യർഥന മാനിച്ചാണ് ഈ തീരുമാനമെന്ന് ട്രംപ് പറഞ്ഞു. ഏപ്രിൽ ആറിന് രാത്രി എട്ട് വരെ ആണ് സൈനിക നടപടികൾ നിർത്തിവച്ചിരിക്കുന്നത്.
ഇറാനുമായുള്ള ചർച്ചകളെക്കുറിച്ച് മാധ്യമങ്ങളിൽ വരുന്ന ചില തെറ്റായ വാർത്തകൾ വിശ്വസിക്കരുതെന്നും നിലവിൽ നടക്കുന്ന ചർച്ചകൾ മേഖലയിലെ സംഘർഷങ്ങൾക്ക് അയവുണ്ടാ ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് കുറിച്ചു
ആഴ്‌ചകളായി ഇറാന്റെ പവർ പ്ലാൻ്റുക ൾക്കും ഊർജ അടിസ്ഥാന സൗകര്യ ങ്ങൾക്കുമെതിരായി അമേരിക്കയും ഇസ്രയേലും സംയുക്തമായ സൈനിക നീക്കങ്ങൾ നടത്തിയിരുന്നു ഇതിനു തിരിച്ചടിയായി ഗൾഫിൽ പല അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാനും തിരിച്ചടിച്ചു
military strikes on Iran’s energy infrastructure Trump suspendsfor 10 days.













