പതിമൂന്ന് വര്‍ഷം മുമ്പ് നടന്ന കൊലപാതകം: ആദ്യ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനു ജീവപര്യന്തം തടവ്

പതിമൂന്ന് വര്‍ഷം മുമ്പ് നടന്ന കൊലപാതകം: ആദ്യ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനു ജീവപര്യന്തം തടവ്

സെന്റ് പോള്‍സ്: പതിമൂന്നു വര്‍ഷം മുമ്പ് നടന്ന കൊലപാതകത്തില്‍ ഏറെക്കാ ലമായി നടത്തിയ അന്വേഷണത്തിനൊടുവില്‍ ആദ്യഭാര്യയെ കൊന്ന കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവ്. യുഎസിലെ സെന്റ് പോള്‍സ് നഗരത്തിലെ വസതി യില്‍ വെച്ചാണ് 13 വര്‍ഷം മുമ്പ് ഹെയ്ഡി ഫിര്‍ക്കൂസ് കൊല്ലപ്പെട്ടത്. പുറത്തുനിന്നും ആരോ വീട്ടിലേക്ക് കയറിയാതും ഭാര്യയെ വെടിവെയ്ക്കുകയായിരുന്നെന്നും മോഷണ ശ്രമമാകമെന്നുമായിരുന്നു ഭര്‍ത്താവ് നിക്ക് ഫിര്‍ക്കൂസ് മൊഴി നല്കിയിരുന്നത്.

സംഭവം മോഷണശ്രമത്തിനിടെയുണ്ടായ ദുരന്തമാണെന്ന് നിക്ക് ആദ്യം പോലീസിനോട് പറഞ്ഞിരുന്നുവെങ്കിലും, അന്വേഷണത്തില്‍ വീട്ടില്‍ മോഷ്ടാക്കള്‍ കയറുന്നതിന്റെയോ മോഷണം നടന്നതിന്റെയോ യാതൊരു തെളിവും കണ്ടെത്താ നായില്ല. വീടിനകത്ത് ഏറ്റുമുട്ടലിന്റെ സൂചനകള്‍ ഒന്നും കണ്ടെത്തിയില്ല. സമീപ പ്രദേശങ്ങളില്‍ നടത്തിയ തിരച്ചിലിലും സംശയാസ്പദരാരും കണ്ടെത്തപ്പെ ടാതിരിക്കു കയും ചെയ്തു. കൂടാതെ ദമ്പതികള്‍ക്ക് വലിയ സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നതും, അടുത്ത ദിവസം വീട്ടില്‍ നിന്ന് ഒഴിയേണ്ട സാഹചര്യമുണ്ടായിരുന്നതും അന്വേഷണ ത്തില്‍ കണ്ടെത്തി.

ഭാര്യയുടെ മരണത്തിന് പിന്നാലെ നിക്ക് റേച്ചലെന്ന ആളെ വിവാഹം ചെയ്‌തെങ്കിലും, പിന്നീട് വീണ്ടും സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉയര്‍ന്നതോടെ സംശയങ്ങള്‍ ശക്തമായി. റേച്ചല്‍ നിക്കിയുമായി നടത്തിയ നടത്തിയ സംഭാഷണ റെക്കോര്‍ഡുകളും പിന്നീട് അന്വേഷണത്തില്‍ നിര്‍ണായകമായി. 2019-ല്‍ കേസ് വീണ്ടും അന്വേഷണം നടത്തു കയും വെടിവെപ്പ് ആസൂത്രിതമായിരുന്നുവെന്നു കണ്ടെത്തി. തുടര്‍ന്ന് 2021-ല്‍ നിക്ക് അറസ്റ്റിലായി, 2023-ല്‍ കോടതി കുറ്റക്കാരനായി കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഇതിനെതിരേ അപ്പീല്‍നല്കിയെങ്കിലും മിനിസോട്ട കോടതി അപ്പീല്‍ തള്ളി . ഇതോടെയാണ് ജീവപരന്ത്യം തടവിലേക്കു ശിക്ഷിക്കപ്പെട്ടത്.

Murder that happened 13 years ago: Husband sentenced to life in prison for killing his first wife

Share Email
Top