വാന്‍കൂവര്‍(കാനഡ): സെന്റ് തോമസ് മാര്‍ത്തോമ്മാ ഇടവകാംഗം സാംജി ജോണ്‍ (66) കാനഡയിലെ വാന്‍കൂവറില്‍അന്തരിച്ചു.
2026- 29 കാലഘട്ടത്തിലേക്ക് സാംജി ജോണ്‍ നോര്‍ത്ത് അമേരിക്ക മാര്‍ത്തോമാ ഭദ്രാസന സണ്ടേസ്‌കൂള്‍ സെക്രട്ടറിയായി ് അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു
മാര്‍ത്തോമ്മാ സഭയുടെയും സണ്ടേസ്‌കൂള്‍ മിനിസ്ട്രിയുടെയും പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവസാന്നിധ്യമായിരുന്നു.സഭയുടെ വിവിധ മേഖലകളില്‍ അദ്ദേഹം നല്‍കിയ സേവനങ്ങള്‍ അവിസ്മരണീയമാണ്:വെസ്റ്റേണ്‍ കാനഡ സെന്റര്‍ സണ്ടേസ്‌കൂള്‍ സെക്രട്ടറി, സെന്റ് തോമസ് മാര്‍ത്തോമ്മാ സണ്ടേസ്‌കൂള്‍ സൂപ്രണ്ട് (വാന്‍കൂവര്‍),നിലവില്‍ 11, 12 ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചു വരികയായിരുന്നു.
ഭാര്യ: ഷെര്‍ലി സാംജി
മക്കള്‍: ശില്‍പ സാംജി (വാന്‍കൂവര്‍), ഷാരോണ്‍ സാംജി (സിഡ്നി).
സംസ്‌കാര ശുശ്രൂഷകളെ സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതാണ്.
Samji John, Sunday School Secretary of the North America Diocese of St. Thomas, passed away inVancouver













