വാഷിങ്ടണ്‍: അമേരിക്കന്‍ പേപ്പര്‍ കറന്‍സിയില്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഒപ്പ് ഉള്‍പ്പെടുത്തുമെന്നു ട്രഷറി വകുപ്പിന്റെ അറിയിപ്പ്. ഭാവിയില്‍ പുറത്തിറക്കുന്ന പേപ്പര്‍ കറന്‍സികളിലാവും ഇത്തരത്തില്‍ ട്രംപിന്റെ ചിത്രം ഉള്‍പ്പെടുത്തുക.. ഇത്തരത്തില്‍ ഒരു സംഭവം നടപ്പാകുന്നതോടെ പ്രസിഡന്റ് പദവിയില്‍ ഇരിക്കെ ആ വ്യക്തിയുടെ ഒപ്പ് കറന്‍സിയില്‍ ഉള്‍പ്പെടുന്ന ആദ്യ സംഭവമായി ഇത് മാറും.
ട്രംപിന്റെ ചിത്രം ഉള്‍പ്പെടുത്തി രണ്ട് നാണയങ്ങള്‍ പുറത്തിറക്കാനുള്ള ശ്രമങ്ങള്‍ക്കു പിന്നാലെയാണ് ഇപ്പോള്‍ ട്രംപിന്റെ ഒപ്പോടുകൂടിയ കറന്‍സി ഇറക്കുന്നതില്‍ തീരുമാനം. ട്രംപിന്റെ ചിത്രത്തോടുകൂടിയ ഒരു ഡോളര്‍ നാണയവും പ്രത്യേക 24 കാരറ്റ് സ്മാരക സ്വര്‍ണ്ണ നാണയവും പുറത്തിറാക്കാന്‍ തീരുമാനിച്ചിരുന്നു. ഇത്തരത്തില്‍ പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്നതിനിടെ തന്റെ ചിത്രം നാണയത്തില്‍ ഉള്‍പ്പെടുത്തിയ മറ്റൊരു വ്യക്തി കാല്‍വിന്‍ കൂളിഡ്ജ് ആയിരുന്നു.
ജീവിച്ചിരിക്കുന്ന പ്രസിഡന്റുമാരുടെ ചിത്രം യു.എസ്. പേപ്പര്‍ കറന്‍സിയില്‍ ഉള്‍പ്പെടുത്താന്‍ ഫെഡറല്‍ നിയമം അനുവദിക്കുന്നില്ല. എന്നാല്‍ ഈ നിയന്ത്രണം നാണയങ്ങള്‍ക്ക് ബാധകമല്ലെന്നാണ് ഭരണകൂടത്തിന്റെ വാദം.
പ്രസിഡന്റ് ട്രംപിന്റെ നേതൃത്വത്തില്‍ അമേരിക്ക വലിയ സാമ്പത്തിക വളര്‍ച്ചയി ലേക്കും ഡോളറിന്റെ ആഗോള ആധിപത്യത്തിലേക്കും നീങ്ങുകയാണെന്നു ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് പ്രസ്താവനയില്‍ പറഞ്ഞു. രാജ്യത്തിന്റെ ചരിത്രപരമായ നേട്ടങ്ങളെയും പ്രസിഡന്റായ ട്രംപിനെയും ആദരിക്കുന്നതിനും അദ്ദേഹത്തിന്റെ ഒപ്പ് ഉള്‍ക്കൊള്ളുന്ന യു.എസ്. ഡോളര്‍ നോട്ടുകള്‍ പുറത്തിറ ക്കുന്നതാണ് ഏറ്റവുംമികച്ച രീതി. രാജ്യത്തിന്റെ 250-ാം വാര്‍ഷികാഘോഷ ത്തോടനുബന്ധിച്ചാണ് ഈ ചരിത്രപര മായ കറന്‍സി പുറത്തിറക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേ സമയം, കഴിഞ്ഞ ആഴ്ച ഫെഡറല്‍ കമ്മീഷന്‍ ഓഫ് ഫൈന്‍ ആര്‍ട്‌സ് ട്ംരപിന്റെ ചിത്രം ഉള്‍ക്കൊള്ളിച്ചുള്ള 24 കാരറ്റ് സ്മാരക സ്വര്‍ണ നാണയത്തിന് ഔദ്യോഗിക അംഗീകാരം നല്‍കി. ഈ നിര്‍ദ്ദേശം ഡെമോക്രാറ്റുകളും മറ്റു വിഭാഗങ്ങളും ശക്തമായി വിമര്‍ശിച്ചിരുന്നു.
Trump’s signature to be included on American paper currency: Treasury Department













