ഇറാനു പിന്തുണയുമായി തുര്‍ക്കി: അമേരിക്കയും ഇസ്രയേലും നടത്തുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്നു തുര്‍ക്കി പ്രസിഡന്റ്

ഇറാനു പിന്തുണയുമായി തുര്‍ക്കി: അമേരിക്കയും ഇസ്രയേലും നടത്തുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്നു തുര്‍ക്കി പ്രസിഡന്റ്

അങ്കാറ: ഇസ്രയേല്‍ -ഇറാന്‍ സംഘര്‍ഷം നാലാം നാളിലേക്ക് എത്തിയതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായി. വ്യോമഗതാഗതം നിലച്ചതോടെ രാ്ജ്യാന്തര യാത്രകള്‍ അനിശ്ചിതത്വത്തിലായി. ഹോര്‍മൂസ് കടലിടുക്ക് അടച്ചതായി ഇറാന്‍ പ്രഖ്യാപിച്ചതോടെ കപ്പല്‍ ഗതാഗതത്തിലും ആശങ്ക ഉടലെടുത്തു. ഇതോടെ ചരക്കു ഗതാഗതവും പൂര്‍ണമായി നിലയ്ക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു. എണ്ണ വില കുതിച്ചുയരുമെന്ന ആശങ്കയും സജീവമാണ്.

ഇതിനിടെ അമേരിക്കയുടേയും ഇസ്രയേലിന്റെയും നിലപാടിനെതിരേ തുറന്നടിച്ച് തുര്‍ക്കി രംഗത്തു വന്നു. ഇറാനുമായുള്ള യുഎസ്-ഇസ്രായേല്‍ സംഘര്‍ഷത്തെക്കുറിച്ച് തുര്‍ക്കപ്രതികരിച്ചു. തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ നടന്ന റമദാന്‍ ഇഫ്താര്‍ പരിപാടിയില്‍, ഇറാനെതിരായ യുഎസിന്റെയും ഇസ്രായേലിന്റെയും ആക്രമണങ്ങളെ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍ അപലപിച്ചു. അമേരിക്കയും ഇസ്രയേലും നടത്തുന്നത് അന്താരാഷ്ട്ര നിയമത്തിന്റെ വ്യക്തമായ ലംഘനമാണെന്നും യുഎസ് നയിക്കുന്ന ആക്രമണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍, പ്രാദേശിക സുരക്ഷയെ ഗുരുതരമായി ബാധിക്കുമെന്ന് അദ്ദേഹം യുഎസിന് മുന്നറിയിപ്പ് നല്‍കി.

തങ്ങളുടെ രാജ്യത്തെയും പൗരന്മാരെയും സംരക്ഷിക്കാന്‍ തുര്‍ക്കി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് എര്‍ദോഗന്‍ ഊന്നിപ്പറഞ്ഞു.അടിയന്തര ഇടപെടല്‍ സ്വീകരിച്ചില്ലെങ്കില്‍ സംഘര്‍ഷം പ്രാദേശിക, ആഗോള സുരക്ഷയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ആര്‍ക്കും കൈകാര്യം ചെയ്യാന്‍ കഴിയാത്ത ഗുരുതരമായ ഭീഷണികള്‍ ഉയര്‍ന്നു വരും എര്‍ദോഗന്‍ പറഞ്ഞു. തുര്‍ക്കി സമാധാനത്തിനായി ഉറച്ചുനില്‍ക്കുന്നുവെന്നും രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മേഖലയില്‍ ശാശ്വത സമാധാനം നിലനിര്‍ത്താന്‍ തുര്‍ക്കി ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെടിനിര്‍ത്തല്‍ ഉറപ്പാക്കപ്പെടുകയും സമാധാനം പുനഃസ്ഥാപിക്കുകയും ചെയ്യുന്നതുവരെ തുര്‍ക്കിയെ എല്ലാ തലങ്ങളിലും നയതന്ത്ര ചര്‍ച്ചകള്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ ആക്രമണങ്ങളില്‍ വളരെയധികം ദുഃഖിതനും ആശങ്കാകുലനുമാണെന്ന് പറഞ്ഞു, ‘ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രകോപനപരമായ നടപടികളാണ് ഇതിന് കാരണമായത്’ എന്ന് അദ്ദേഹം പറഞ്ഞു.

Turkey supports Iran: Turkish President says US and Israel’s actions violate international law

Share Email
Top