വാഷിംഗ്ടണ്‍: ഇറാന്‍ സേനയുടെ ആസ്ഥാനം പൂര്‍ണമായി തകര്‍ത്തതായി യുഎസ് സൈന്യം.ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ (ഐആര്‍ജിസി) ആസ്ഥാനം പൂര്‍ണമായും നശിപ്പിച്ചതായി തിങ്കളാഴ്ച യുഎസ് സൈന്യം പ്രഖ്യാപിച്ചു, യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഭൂമിയിലെ ഏറ്റവും ശക്തമായ സൈന്യം അമേരിക്കയുടേതാണെന്നും , ഐആ ര്‍ജിസിക്ക് ഇനി ഒരു ആസ്ഥാനമില്ലെന്നും യുഎസ് ആര്‍മി കൂട്ടിച്ചേര്‍ത്തു.ഐആര്‍ജിസി ആസ്ഥാനത്ത് നടത്തിയ ആക്രമണംത്തില്‍ കെട്ടിടങ്ങള്‍ തകരുന്നു ഒരു വീഡിയോയും സെന്റ്‌കോം പോസ്റ്റ് ചെയ്തിട്ടുണ്ട്.
ശനിയാഴ്ച ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി കാമ്പെയ്ന്‍ ആരംഭിച്ചതിനുശേഷം നിരവധി ഇറാനിയന്‍ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി യുഎസ് സൈന്യം വ്യക്തമാക്കി. ഐആര്‍ജിസി സംയുക്ത ആസ്ഥാനത്തിന് പുറമെ, കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററുകള്‍, ഐആര്‍ജിസി എയ്റോസ്പേസ് ഫോഴ്സ് ആസ്ഥാനം, സംയോജിത വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, ബാലിസ്റ്റിക് മിസൈല്‍ സൈറ്റുകള്‍, ഇറാനിയന്‍ നാവിക കപ്പലുകളും അന്തര്‍വാഹിനികളും, കപ്പല്‍വേധ മിസൈല്‍ ഇന്‍സ്റ്റാളേഷനുകള്‍ തുടങ്ങിയവ നശിപ്പിച്ചായും അമേരിക്കന്‍ സൈന്യം അവകാശപ്പെട്ടു
US military says it has completely destroyed Iranian military headquarters













