ഹോര്‍മൂസ് കടലിടുക്കില്‍ മൈനുകള്‍ ആയി പ്രവര്‍ത്തിക്കുന്ന ബോട്ടുകള്‍ തകര്‍ക്കല്‍ ലക്ഷ്യമെന്ന് യുഎസ്: എ-10 വാര്‍ത്തോഗ് ജെറ്റുകളുടെ സഹായത്തോടെ സൈനീക നീക്കം

ഹോര്‍മൂസ് കടലിടുക്കില്‍ മൈനുകള്‍ ആയി പ്രവര്‍ത്തിക്കുന്ന ബോട്ടുകള്‍ തകര്‍ക്കല്‍ ലക്ഷ്യമെന്ന് യുഎസ്: എ-10 വാര്‍ത്തോഗ് ജെറ്റുകളുടെ സഹായത്തോടെ സൈനീക നീക്കം

വാഷിംഗ്ടണ്‍: ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ ഘടിപ്പിച്ച് സ്‌ഫോടനം നടത്താനായി തയാറാക്കിയിട്ടുള്ള ഇറാനിയന്‍ ബോട്ടുകളും കപ്പലുകളും തകര്‍ക്കുകയാണ് ലക്ഷ്യമെന്നു അമേരിക്ക. കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിന് ഇറാന്‍ ഉപരോധം ഏര്‍പ്പെടുത്തിയതോടെ അതിരൂക്ഷമായ പ്രതിസന്ധിയാണ് ലോക എണ്ണവിപണി നേരിട്ടുകൊണ്ടിരിക്കുന്നത്.

ഇത്തരമൊരു പശ്ചാത്തലത്തിലാണ് ഹോര്‍മൂ് കടലിടുക്കുവഴിയുള്ള കപ്പല്‍ ഗതാഗതം സുഗമമാക്കാനുള്ള നടപടികള്‍ അമേരിക്ക സ്വീകരിക്കുന്നത്. മുമ്പ് ഹോര്‍മൂസ് കടലിടുക്കിലെ ഗതാഗത നീക്കത്തിന് ലോക രാജ്യങ്ങളുടെ സഹായം ട്രംപ് തേടിയിരുന്നു. എന്നാല്‍ ലോകരാജ്യങ്ങള്‍ കാര്യമായ അനുകൂല പ്രതികരണം നടത്തിയിരുന്നില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് അമേരിക്കന്‍ സൈന്യം തനിയെ ശക്തമായ നീക്കം പ്രഖ്യാപിച്ചത്.

ഹോര്‍മുസ് കടലിടുക്കില്‍ ഇറാനെ പിടിമുറുക്കാന്‍ സഹായിക്കുന്ന മൈനുകള്‍ ്‌സഥാപിച്ച കപ്പലുകള്‍ക്കു നേരെ പെന്റഗണ്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് സൈനിക നേതാക്കള്‍ പറഞ്ഞു. ബോര്‍ഹൂമസ് കടലിടിടുക്ക് അടച്ചുപൂട്ടുന്നത് വിപണിയില്‍ അനിശ്ചിതത്വമുണ്ടാക്കുന്നു. ഇതിനോടകം മൈനുകളായി പ്രവര്‍ത്തിക്കുന്ന 44 ബോട്ടുകള്‍ തകര്‍ത്തനായി അമേരിക്കന്‍ സൈന്യത്തിന്റെ ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ ഡാന്‍ കെയ്ന്‍ പെന്റഗണില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വ്യോമസേനയുടെ എ-10 വാര്‍ത്തോഗ് ജെറ്റുവിമാനങ്ങള്‍ ഇറാന്‍ കടലിടുക്കില്‍ സ്‌ഫോടനത്തിനായി സ്ഥാപിച്ചിട്ടുള്ള ബോട്ടുകളെ ലക്ഷ്യമിട്ട് നീക്കം നടത്തുന്നതായും കെയ്ന്‍ പറഞ്ഞു. ലോകത്തിലെ എണ്ണ വ്യാപാരത്തിന്റെ 20 ശതമാനം കടന്നുപോകുന്ന കടലിടുക്കാണിത്. ആവശ്യമെങ്കില്‍ യുഎസ് നാവികസേനയുടെ യുദ്ധക്കപ്പലുകള്‍ക്ക് കടലിടുക്കിലൂടെ കടന്നുപോകുന്ന എണ്ണക്കപ്പലുകള്‍ക്ക് അകമ്പടി സേവിക്കാന്‍ കഴിയുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ മൈന്‍ ഭീഷണി പരിഹരിക്കുന്നതുവരെ നാവികസേനയ്ക്ക് എസ്‌കോര്‍ട്ട് ഡ്യൂട്ടി ആരംഭിക്കാന്‍ കഴിയില്ലെന്ന് സൈനിക വിദഗ്ധര്‍ എബിസി ന്യൂസിനോട് പറഞ്ഞു.

US says it aims to destroy boats acting as mines in the Strait of Hormuz: Military operation with the help of A-10 Warthog jets

Share Email
Top