ഇറാനെതിരായ ട്രംപിന്റെ നടപടികൊണ്ട് ലോകം കൂടുതല്‍ സുരക്ഷിതമായെന്നു അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ്

ഇറാനെതിരായ ട്രംപിന്റെ നടപടികൊണ്ട് ലോകം കൂടുതല്‍ സുരക്ഷിതമായെന്നു അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ്

വാഷിംഗ്ടണ്‍: ഇറാനെതിരായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സൈനീക നീക്കത്തിലൂടെ ലോകത്തെ കൂടുതല്‍ സുരക്ഷിതമാക്കാന്‍ കഴിഞ്ഞതായി യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബസന്റ്. അമേരിക്കന്‍ സൈനീക നടപടിയിലൂടെ ഇറാന്റെ സൈനീക ശക്തി ക്ഷയിച്ചു.

ഇറാന് മിസൈല്‍ ശക്തി വര്‍ധിപ്പിക്കാന്‍ കൂടുതല്‍ സമയം ലഭിച്ചിരുന്നെങ്കില്‍ അത് ലോകത്തിനു തന്നെ വലിയ ഭീഷണിയായി മാറിയേനെ. ഇറാന്‍ ഭരണകൂടത്തിന് രണ്ടു വര്‍ഷം കൂടി ലഭിച്ചിരുന്നെങ്കില്‍ അവര്‍ ആണവായുധം സ്വന്തമാക്കുന്ന സ്ഥിതി ഉണ്ടാവുമായിരുന്നു. ഈ സാഹചര്യത്തില്‍ പ്രസിഡന്റ് ട്രംപിന്റെ നിര്‍ണായക നടപടികള്‍ കൊണ്ട് ലോകം കൂടുതല്‍ സുരക്ഷിതമായി മാറിയെന്നും അദ്ദേഹം എക്‌സില്‍ പോസ്റ്റ് ചെയ്്തു.

ഹോര്‍മൂസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ ഇറാന്റെ ഊര്‍ജ കേന്ദ്രങ്ങള്‍ തകര്‍ക്കു മെന്നുള്ള ട്രംപിന്റെ വാക്കുകള്‍ ഇറാനെതിരേയുള്ള കടുത്ത സൂചനകളാണ് നല്കുന്നത്. യുദ്ധത്തില്‍ ലക്ഷ്യം നേടാന്‍ ട്രംപ് അതിശക്തമയാ നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

US Treasury Secretary Scott Besant says the world is safer with Trump’s action against Iran

Share Email
Top