ബിരിയാണിയും തണ്ണിമത്തനും കഴിച്ച ശേഷം ഛർദ്ദി വയറിളക്കം, കുടുംബത്തിലെ നാലുപേർ മരിച്ചു, ഭക്ഷ്യ വിഷബാധയെന്ന് സംശയം

ബിരിയാണിയും തണ്ണിമത്തനും കഴിച്ച ശേഷം ഛർദ്ദി വയറിളക്കം, കുടുംബത്തിലെ നാലുപേർ മരിച്ചു, ഭക്ഷ്യ വിഷബാധയെന്ന് സംശയം

സൗത്ത് മുംബൈയിലെ പൈഡോണിയിൽ ഭക്ഷ്യവിഷബാധയേറ്റ് ഒരു കുടുംബത്തിലെ നാലംഗങ്ങൾ മരിച്ചു. ബിരിയാണിയും തണ്ണിമത്തനും കഴിച്ചതിന് ശേഷമാണ് കുടുംബത്തിലെ നാല് പേർക്കും അസ്വസ്ഥതയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. അബ്ദുള്ള ദൊക്കാർഡിയ, ഭാര്യ നസ്രീൻ ദൊക്കാർഡിയ, 16-ഉം 13-ഉം വയസ്സുള്ള മക്കളായ അയിഷ, സെയിനബ് എന്നിവരാണ് മരിച്ചത്. കടുത്ത ഛർദ്ദിയും വയറിളക്കവും മൂലം കുടുംബം രോഗബാധിതരാകുന്നതിന് മുമ്പ് ബിരിയാണിയും തണ്ണിമത്തനും കഴിച്ചിരുന്നെങ്കിലും, കൃത്യമായ കാരണം കണ്ടെത്താൻ ഉദ്യോഗസ്ഥർ ഫോറൻസിക് റിപ്പോർട്ടുകൾക്കായി കാത്തിരിക്കുകയാണ്. ഏപ്രിൽ 25ന് രാത്രി നടന്ന അത്താഴവിരുന്നിന് ശേഷമാണ് മരണം സംഭവിച്ചത്. അടുത്ത ബന്ധുക്കളുൾപ്പെടെ ഒമ്പത് പേർ രാത്രി പത്തരയോടെ ഒരുമിച്ച് ഭക്ഷണം കഴിച്ചിരുന്നു. തുടർന്ന് ബന്ധുക്കൾ മടങ്ങിപ്പോയി. രാത്രി ഒന്നരയോടെ കുടുംബത്തിലെ നാലുപേർ തണ്ണിമത്തൻ കഴിച്ചതായും പറയപ്പെടുന്നു. ഏപ്രിൽ 26-ന് പുലർച്ചെ അഞ്ചരയോടെ നാലുപേർക്കും ഛർദ്ദിയും വയറിളക്കവും ഉൾപ്പെടെയുള്ള കടുത്ത അസ്വസ്ഥതകൾ ഉണ്ടായി. ചികിത്സയിലിരിക്കെയാണ് മരണം. ഭക്ഷ്യവിഷബാധയാണെന്ന് സംശയിക്കുന്നുണ്ടെങ്കിലും, കൃത്യമായ കാരണം നിലവിൽ സ്ഥിരീകരിച്ചിട്ടില്ല.

Share Email
LATEST excelnclexrn
Top