അമേരിക്കൻ മാധ്യമപ്രവർത്തക ഷെല്ലി കിറ്റിൽസണെ ഇറാക്കിൽ നിന്നും അജ്ഞാതർ തട്ടിക്കൊണ്ടുപോയി 

അമേരിക്കൻ മാധ്യമപ്രവർത്തക ഷെല്ലി കിറ്റിൽസണെ ഇറാക്കിൽ നിന്നും അജ്ഞാതർ തട്ടിക്കൊണ്ടുപോയി 

ബാഗ്ദാദ്:  പ്രമുഖ അമേരിക്കൻ  മാധ്യമ .പ്രവർത്തകയായ  ഷെല്ലി കിറ്റിൽസണെ ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിൽ നിന്നും അജ്ഞാതർ തട്ടിക്കൊണ്ടു പോയതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം.

വിദേശ മാധ്യമപ്രവർത്തക തട്ടിക്കൊ ണ്ടുപോകപ്പെട്ടതായി ഇറാഖ് ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. എന്നാൽ പേരോ മറ്റ് വിവരങ്ങളോ പുറത്തു വിട്ടിട്ടില്ല. ആയുധധാരികളായ സംഘം ഷെല്ലിയുടെ കാർ തടഞ്ഞു നിർത്തുകയും അവരെ  പുറത്തിറക്കി മറ്റൊരു വാഹന ത്തിൽ കയറ്റി കൊണ്ടു പോകുകയു മായിരുന്നു. തട്ടിക്കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങൾ അൽ അറേബ്യ ചാനൽ പുറത്തുവിട്ടു.

രണ്ട് കാറുകളിലായാണ് അക്രമിസംഘം എത്തിയത്.  തട്ടിക്കൊണ്ടുപോയവരെ സുരക്ഷാ സേന പിന്തുടരുന്നതിനിടെ കുറ്റവാളികളുടെ ഒരു വാഹനം മറിഞ്ഞു. ഈ വാഹനത്തിലുണ്ടായിരുന്ന ഒരാളെ പോലീസ് അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടിൽ പറയുന്നു. ഷെല്ലിയുമായി  കാർ ബാഗ്ദാദിന്റെ തെക്കൻ മേഖലയി ലേക്കാണ് നീങ്ങിയത്. ഇവർക്കായുള്ള തിരച്ചിൽ  ഊർജ്ജിതമ ക്കിയിരി ക്കുകയാണ്.  

American journalist Shelly Kittleson kidnapped in Iraq

Share Email
LATEST
Top