വാഷിങ്ടണ്‍: ഇറാനെതിരേ അമേരിക്കയുടെ നാവിക ഉപരോധം പാളിയോ. ലോകരാജ്യങ്ങള്‍ക്കിടയില്‍ വ്യാപകമയാി ഉയരുന്ന ചോദ്യമാണിത്. അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയ ശേഷം ഇതുവരെ 34 എണ്ണക്കപ്പലുകളെങ്കിലും ഉപരോധം മറികടന്ന് യാത്ര ചെയ്തതായാണ് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര മാധ്യമമായ ഫിനാന്‍ഷ്യല്‍ ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയതിരിക്കുന്നത്.
19 ടാങ്കറുകള്‍ ഇറാനില്‍നിന്ന് പുറത്ത് കടക്കുകയും 15 ടാങ്കറുകള്‍ ഇറാനിലേക്ക് പ്രവേശിക്കുകയും ചെയ്തിട്ടുണ്ടെന്നും ഇതിലൂടെ അമേരിക്കയുടെ ഉപരോധം ദുര്‍ബലമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉപരോധത്തെ മറികടന്ന് പുറത്തേക്ക് പോയതില്‍ ആറു കപ്പലുകള്‍ ഇറാനിയന്‍ എണ്ണയാണ് കൊണ്ട് പോയത്. ഇതില്‍ ഇറാനിയന്‍ പതാകയേന്തിയ സൂപ്പര്‍ടാങ്കറായ ഡോറെനയുമുണ്ട്. ഈ നീക്കത്തിലൂടെ 10.7 മില്യണ്‍ ബാരല്‍ ക്രൂഡ് ഓയില്‍ ആണ് ഇറാന്‍ തീരം വിട്ടത്. ഏകദേശം 910 മില്യണ്‍ ഡോളര്‍ വരുമാനം ഇതിലൂടെ ഇറാന് ലഭിച്ചിട്ടുണ്ടെന്നതാണ് റിപ്പോര്‍ട്ട്.
ഏപ്രില്‍ 13 മുതലാണ് ഇറാനുമേല്‍ യുഎസ് നാവിക ഉപരോധം ഏര്‍പ്പെടുത്തിയത്. ഇറാന്‍ തുറമുഖങ്ങളില്‍നിന്ന് വരുന്നതും പോകുന്നതുമായ എല്ലാ കപ്പലുകളും തടയുമെന്നായിരുന്നു യു എസ് പ്രഖ്യാപിച്ചത്. 28 കപ്പലുകള്‍ ഇതുവരെ ഇറാന്‍ തുറമുഖത്തേക്ക് പ്രവേശിപ്പിക്കാതെ തടഞ്ഞ് തിരിച്ചയച്ചിട്ടുണ്ടെന്നാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹോര്‍മുസ് കടലിടുക്ക് കടന്നു പോയ കപ്പലുടെ വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്.
Did the US blockade fail? Report says 34 ships sailed through Hormuz, bypassing the US naval blockade














