ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓര്‍മകള്‍ പുതുക്കി ദേവാലയങ്ങളില്‍ പെസഹാ ആചരണം

ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓര്‍മകള്‍ പുതുക്കി ദേവാലയങ്ങളില്‍ പെസഹാ ആചരണം

തിരുവനന്തപുരം: ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓര്‍മകള്‍ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ പെസഹാ ആചരിക്കുന്നു. പെസഹാ വ്യാഴത്തോട് അനുബന്ധിച്ച് ക്രൈസ്തവ ദേവാലയങ്ങളില്‍ കാല്‍കഴുകള്‍ ശുശ്രൂഷ ഉള്‍പ്പെടെ വിവിധ ചടങ്ങുകളാണ് നടക്കുന്നത്.

12 ശിഷ്യന്മാരുമൊത്തുള്ള യേശുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മ പുതുക്കിയാ ണ് ക്രൈസ്തവര്‍ പെസഹ ആചരിക്കുന്നത്. പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും കാല്‍ കഴുകല്‍ ശുശ്രൂഷകളും പെസഹായുമായി ബന്ധപ്പെട്ട് നടക്കും. ദുഖവെളളിയാഴ്ച്ചയോട് അനുബന്ധിച്ച് നാളെ കുരിശിന്റെ വഴി ഉള്‍പ്പെടെ നടക്കും. ഓശാന ഞായറാഴ്ച്ച യോടെയാണ് വിശുദ്ധ വാരത്തിലേക്ക് ക്രൈസ്തവര്‍ പ്രവേശിച്ചത്.

വിശുദ്ധവാരത്തിലെ അഞ്ചാം ദിവസമാണ് പെസഹ ദിവസമായി ക്രൈസ്തവര്‍ ആചരിക്കുന്നത്. അന്ത്യ അത്താഴ വേളയില്‍ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി ക്രിസ്തു വിനയത്തിന്റെ മാതൃക ലോകത്തിന് കാട്ടി കൊടുത്തതിനെ അനുസ്മരിച്ചാണ് കാല്‍ കഴുകല്‍ ശുശ്രൂഷ നടത്തുന്നത്.

Easter celebrations in churches renew memories of Christ’s Last Supper

Share Email
Top