Caritas hospital

ഇറാന്‍ ദൗത്യം അതിവേഗത്തില്‍ പൂര്‍ത്തിയാക്കും: ട്രംപ്

ഇറാന്‍ ദൗത്യം അതിവേഗത്തില്‍ പൂര്‍ത്തിയാക്കും: ട്രംപ്

വാഷിംഗ്ടണ്‍: ഇറാന്‍ ദൗത്യം വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. രാജ്യത്തെ അഭിസംബോധന ചെയ്തു പ്രംസഗിച്ചപ്പോഴാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാനുമായുള്ള സംഘര്‍ഷത്തെക്കുറിച്ചുള്ള പരാമര്‍ശനത്തിനിടെയാണ് ഇക്കാര്യം സൂചിപ്പിച്ചത്. ഞങ്ങള്‍ ഈ ദൗത്യം പൂര്‍ത്തിയാക്കുമെന്നും അതു വേഗത്തിലായിരിക്കുമെന്നുമായിരുന്നു ട്രംപിന്റെ പരാമര്‍ശം.

മധ്യപൂര്‍വേഷ്യയിലെ സഖ്യകക്ഷികളായ ഇസ്രായേല്‍, സൗദി അറേബ്യ, ഖത്തര്‍, യു.എ.ഇ., കുവൈത്ത്, ബഹ്‌റൈന്‍ എന്നിവര്‍ക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി. ഈ രാജ്യങ്ങള്‍ മികച്ച പങ്കാളികളാണ്. അവര്‍ക്ക് ഏതെങ്കിലും തരത്തില്‍ ദോഷമോ പരാജയമോ സംഭവിക്കാന്‍ അമേരിക്ക അനുവദിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇറാനുമായി നയതന്ത്ര ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായിരുന്നു ആഗ്രഹിച്ചിരുന്നത്. എന്നാല്‍ ആ ആഗ്രഹം ഇറാന്‍ നിരസിച്ചു. എല്ലാ ധാരണാ ശ്രമങ്ങളും ഇറാന്‍ നിരസിക്കുകയും ആണവ പദ്ധതികള്‍ തുടര്‍ന്നും വികസിപ്പിക്കാനുളള നീക്കം നടത്തുകയും ചെയ്തതായി അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ ജൂണില്‍ ഇറാനെതിരേ നടന്ന യു.എസ്. സൈനിക നടപടിയെ കുറിച്ചും ട്രംപ് പരാമര്‍ശിച്ചു. ഇറാന്റെ നിലവിലെ സൈനീക ശേഷിയെക്കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ ഇറാന്റെ നാവികസേന ഇല്ലാതായതായും അവരുടെ വ്യോമസേന തകര്‍ന്ന നിലയിലാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. അവരുടെ നേതാക്കളില്‍ ഭൂരിഭാഗവും ഭീകരരാണ്. ഇപ്പോള്‍ പലരും കൊല്ലപ്പെട്ടിരിക്കുന്നതായും ട്രംപ് കൂട്ടിച്ചേര്‍ത്തു.

‘Going to finish job very fast’, says US President

Share Email
LATEST excelnclexrn
More Articles
Top