ലൈംഗീകാതിക്രമ ആരോപണത്തിനു പിന്നാലെ അമേരിക്കന്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെയ്ക്കുമെന്ന പ്രഖ്യാപനവുമായി എറിക് സ്വാള്‍വെല്‍

ലൈംഗീകാതിക്രമ ആരോപണത്തിനു പിന്നാലെ അമേരിക്കന്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെയ്ക്കുമെന്ന പ്രഖ്യാപനവുമായി എറിക് സ്വാള്‍വെല്‍

വാഷിംഗ്ടണ്‍: കാലിഫോര്‍ണിയയില്‍ നിന്നുളള അമേരിക്കന്‍ കോണ്‍ഗ്രസ് അംഗവും ഡമോക്രാറ്റിക് പ്രതിനിധിയുമായ എറിക് സ്വാള്‍വെല്‍ അമേരിക്കന്‍ കോണ്‍ഗ്രസില്‍ നിന്നും രാജി വെയ്ക്കുമെന്ന സൂചന നല്കി. സ്വാള്‍വെല്ലിനെതിരേ ലൈംഗീകാതിക്രമ ആരോപണം ഉയര്‍ന്നതിനു പിന്നാലെയാണ് ഇത്. ഇതിനിടെ ഗവര്‍ണര്‍ സ്ഥാനാര്‍ഥിത്വത്തിനായുള്ള പ്രചാരണവും നിര്‍ത്തിവെച്ചു.

എറിക് സ്വാള്‍വെല്‍ തിങ്കളാഴ്ച എക്‌സില്‍ പങ്കുവെച്ച ഒരു പോസ്റ്റില്‍, തനിക്കെതിരെ ഉയര്‍ന്ന ലൈംഗികാതിക്രമ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കാന്‍ പദ്ധതിയിടുന്നതായി അറിയിച്ചു.കാലിഫോര്‍ണിയ ഗവര്‍ണര്‍ സ്ഥാനത്തേക്കുള്ള തന്റെ പ്രചാരണം നിര്‍ത്തിവെച്ചതിന് പിന്നാലെയായിരുന്നു ഈ പ്രഖ്യാപനം. തിങ്കളാഴ്ച്ച തന്നെ ഹൗസ് എത്തിക്‌സ് കമ്മിറ്റി സ്വാള്‍വെല്ലിനെതിരേ ഉയര്‍ന്ന ആരോപണങ്ങളെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.

എന്റെ കുടുംബത്തോടും സ്റ്റാഫിനോടും വോട്ടര്‍മാരോടും ഞാന്‍ ഹൃദയപൂര്‍വ്വം മാപ്പുചോദിക്കുന്നു. എനിക്കെതിരെ ഉന്നയിച്ച തെറ്റായ ആരോപണത്തിനെതിരെ ഞാന്‍ പോരാടും സ്വാള്‍വെല്‍ പ്രസ്താവനയില്‍ പറഞ്ഞു.

തന്നെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും യുക്തമായ നിയമ നടപടിക്രമങ്ങള്‍ പാലിക്കാതെ, ആരോപണം ഉയര്‍ന്നിട്ട് ദിവസങ്ങള്‍ക്കുള്ളില്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കുന്നത് തെറ്റാണ്. പക്ഷേ എന്റെ വോട്ടര്‍മാര്‍ക്ക് വേണ്ടി ഞാന്‍ നിര്‍വഹിക്കേണ്ട ചുമതലകളില്‍ നിന്ന് ശ്രദ്ധ തിരിക്കുന്നതും തെറ്റാണ്. അതിനാല്‍, കോണ്‍ഗ്രസിലെ എന്റെ സ്ഥാനത്ത് നിന്ന് രാജിവെക്കാന്‍ ഞാന്‍ പദ്ധതിയിടുന്നതതായും സ്വാള്‍വെല്‍ വ്യക്തമാക്കി.

Eric Swalwell announces resignation from US Congress following sexual assault allegations

Share Email
LATEST
Top