വെടിക്കെട്ടുപുരയിലെ സ്‌ഫോടനം: അപകടസ്ഥലത്ത് ഇന്ന് ഫോറന്‍സിക് പരിശോധന

വെടിക്കെട്ടുപുരയിലെ സ്‌ഫോടനം: അപകടസ്ഥലത്ത് ഇന്ന് ഫോറന്‍സിക് പരിശോധന

തൃശൂര്‍: കേരളത്തിനെ നടുക്കിക്കൊണ്ട് തൃശൂര്‍ വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തിന്റെ കാരണം കണ്ടെത്തുന്നതിനായി ഇന്ന് അപകട സ്ഥലത്ത് ഫോറന്‍സിക് പരിശോധന നടത്തും.ഇതിനിടെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ ശരീരഭാഗങ്ങള്‍ കണ്ടെത്താനുള്ള തിരച്ചില്‍ ഇന്നും തുടരും.

കെഡാവര്‍ നായ്ക്കളെ അടക്കം സ്ഥലത്ത് എത്തിച്ച് പരിശോധന നടത്താനാണ് തീരുമാനം. വെടിക്കെട്ട് അപകടത്തില്‍ മരിച്ച അഞ്ചുപേരുട മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. ഇപ്പോള്‍ 13 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ രണ്ടുപേര്‍ വെന്റിലേറ്ററിലാണ്. അഞ്ചുപേരുടെ നില ഗുരുതരമായി തുടരുകയാണ്.

തിരച്ചിലില്‍ ഇതുവരെ ലഭിച്ച ഒന്‍പതു മൃതദേഹങ്ങളില്‍ അഞ്ചു പേരുടെ പോസ്റ്റ് മോര്‍ട്ടം രാത്രി തന്നെ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ വിട്ടു നല്‍കിയിരുന്നു. ബാക്കി നാല് മൃതദേഹങ്ങളുടെയും ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചു. വിവിധ മെഡിക്കല്‍ കോളേജുകളില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ കൂടുതല്‍ സംഘങ്ങള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തി.

Explosion at fireworks warehouse: Forensic examination at the accident site today

Share Email
Top