വിരുദുനഗറിലെ പടക്കനിര്‍മാണ ശാലയിടെ സ്‌ഫോടനം: മരണം 24 ആയി

വിരുദുനഗറിലെ പടക്കനിര്‍മാണ ശാലയിടെ സ്‌ഫോടനം: മരണം 24 ആയി

കോയമ്പത്തൂര്‍: തമിഴ്‌നാട്ടിലെ വിരുദുനഗറിലെ പടക്കനിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തിലെ മരണം 24 ആയി . വിരുദുനഗര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ കൂടി ഇന്ന് മരണപ്പെട്ടു. മരിച്ച 24 പേരുടെയും പോസ്റ്റുമോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണ്. തിരിച്ചറിയാന്‍ കഴിഞ്ഞ 20 പേരുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. മൃതദഹേങ്ങള്‍ ഉടന്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. നിലവില്‍ ചികിത്സയിലുള്ള അഞ്ചുപേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇന്നലെ ആദ്യ സ്‌ഫോടനത്തിനു ശേഷം രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ വീണ്ടും സ്‌ഫോടനമുണ്ടായി. പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ പത്ത് പേര്‍ക്ക് രണ്ടാമത്തെ സ്‌ഫോടനത്തില്‍ പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നിര്‍ത്തിവെച്ച പരിശോധന ഇന്ന് പുലര്‍ച്ചെയോടെ വീണ്ടും പുനരാരംഭിക്കും.

സ്‌ഫോടനത്തില്‍ പരിക്കേറ്റവരില്‍ ഒരു മലയാളി കൂടിയുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്.ഇന്നലെ വൈകീട്ടാണ് വിരുദുനഗര്‍ കട്ടുനാര്‍പട്ടിയിലെ വനജ ഫയര്‍ വര്‍ക്ക്സില്‍ ദുരന്തമുണ്ടായത്.പടക്കങ്ങള്‍ക്കുള്ള രാസമിശ്രിതം തയ്യാറാക്കുന്ന തിനിടെയാണ് സ്ഫോടനം ഉണ്ടായത്. കെട്ടിടത്തിലെ നാല് മുറികള്‍ പൂര്‍ണമായും തകര്‍ന്നു.


Explosion near fireworks factory in Virudhunagar: Death toll rises to 24

Share Email
Top