വാഷിംഗണ്‍: അമേരിക്കന്‍ പ്രതിരോധ ആസ്ഥാനമായ പെന്റഗണില്‍ മാധ്യമ പ്രവര്‍ത്തകരുടെ പ്രവേശനത്തിനു നിയന്ത്രണവും പ്രതിരോധ ആസ്ഥാനത്തേയ്ക്ക് പോകുമ്പോള്‍ ഒപ്പം സുരക്ഷാ ഉദ്യോഗസ്ഥര്‍ ഒപ്പമുണ്ടാകണമെന്നുമുള്ള ആവശ്യ ങ്ങള്‍ക്ക് അംഗീകാരം നല്കിക്കൊണ്ട് അമേരിക്കന്‍ ഫെഡറല്‍ അപ്പീല്‍ കോടതി വിധി പ്രസതാവിച്ചു. മൂന്നു ജഡ്ജിമാരടങ്ങിയ ബഞ്ചില്‍ 2-1 എന്ന ഭൂരിപക്ഷത്തോടെയാണ് പ്രതിരോധ വകുപ്പിന്റെ ഹര്‍ജിക്ക് അനുകൂലമയാ തീരുമാനമുണ്ടായത്.
ഇതോടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് തനിയെ പെന്റഗണില്‍ പ്രവേശിക്കാന്‍ കഴിയില്ല.
ന്യൂയോര്‍ക്ക് ടൈംസ് നല്കിയ ഹര്‍ജിയില്‍ കഴിഞ്ഞ മാര്‍ച്ചില്‍ യുഎസ് ജ്ഡ്ജിയായ പോള്‍ ഫ്രിഡ്മാന്‍ മാധ്യമങ്ങള്‍ക്ക് അനുകൂലമായ വിധി പ്രസ്താവിച്ചിരുന്നു. എന്നാല്‍ ഫെഡറല്‍ അപ്പീല്‍ കോടതി ആ വിധി സ്‌റ്റേ ചെയ്തു. ഡോണാള്‍ഡ് ട്രംപ് നിയമിച്ച ജഡ്ജി ജസ്റ്റിന്‍ വോക്കറും ജോ ബൈഡന്‍ നിയമിച്ച ബ്രാഡ് ഗാര്‍സിയയും പ്രതിരോധ വകുപ്പിനൊപ്പം നിന്നപ്പോള്‍, ബൈഡന്‍ നിയമിച്ച ജഡ്ജി മിഷേല്‍ ചൈല്‍ഡ്‌സ് വിയോജിപ്പ് രേഖപ്പെടുത്തി.
2025 സെപ്റ്റംബറില്‍ അമേരിക്കന്‍ പ്രതിരോധവകുപ്പിന്റെ പുതിയ നയം പ്രകാരം ”സുരക്ഷാ ഭീഷണി” സൃഷ്ടിക്കുന്നവരായി കരുതുന്ന മാധ്യമപ്രവര്‍ത്തകരുടെ പ്രവേശനം പിന്‍വലിക്കാമെന്നു പറയുന്ന രേഖയില്‍ ഒപ്പിടണമെന്നായിരുന്നു. കേസ് അപ്പീല്‍ കോടതി പരിഗണിച്ചപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിയന്ത്രണമില്ലാതെ മാധ്യമപ്രവര്‍ത്തകര്‍ പ്രതിരോധ ആസ്ഥാനത്ത് സഞ്ചരിക്കുന്നതും ”സെന്‍സിറ്റീവ് അല്ലെങ്കില്‍ രഹസ്യ വിവരങ്ങള്‍ ചോര്‍ന്നുപോകുന്നതും” തമ്മില്‍ ബന്ധമുണ്ടെന്ന പെന്റഗ ണിന്റെ വാദത്തെ അനുകൂലിച്ചു. ദേശീയ സുരക്ഷയുടെ പ്രധാന താല്‍പ്പര്യ ങ്ങള്‍ സംരക്ഷിക്കാന്‍ ഈ നയം സഹായിക്കുന്നതായി വകുപ്പ് തെളിയിച്ചിട്ടുണ്ടെന്നു കോടതി വ്യക്തമാക്കി.
എന്നാല്‍, മാധ്യമപ്രവര്‍ത്തകര്‍ക്ക് ചില നിബന്ധനകള്‍ അംഗീകരിക്കേണ്ട സാഹചര്യം ഉണ്ടാകുന്നത് അവര്‍ ചോദിക്കുന്ന ചോദ്യങ്ങളെയും റിപ്പോര്‍ട്ട് ചെയ്യുന്ന വിഷയങ്ങളെയും ബാധിക്കാമെന്ന് ജഡ്ജിമാര്‍ മുന്നറിയിപ്പ് നല്‍കി. ഇത് മാധ്യമങ്ങളെ മാത്രമല്ല, സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങളുടെ സ്വതന്ത്ര ഒഴുക്കില്‍ പൊതുജനങ്ങളുടെ താല്‍പ്പര്യത്തെയും ബാധിക്കുന്നുവെന്നും അവര്‍ പറഞ്ഞു.
കോടതിയുടെ തീരുമാനത്തെ പെന്റഗണ്‍ വക്താവ് സ്വാഗതം ചെയ്തു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇപ്പോഴും വാര്‍ത്താസമ്മേളനങ്ങള്‍, അഭിമുഖങ്ങള്‍ എന്നിവയില്‍ പങ്കെടുക്കാന്‍ അനുമതിയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ”ഈ നയം പത്രപ്രവര്‍ത്ത നത്തെ നിയന്ത്രിക്കാനല്ല, അമേരിക്കന്‍ ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുന്ന രഹസ്യ വിവരങ്ങള്‍ സുരക്ഷിതമാക്കാനാണെന്നും അദ്ദേഹം പറഞ്ഞു
Federal appeals court rules in favor of restrictions on journalists at the Pentagon















