എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരുടെ ജീവനക്കാരുടെ ക്ഷാമം; ചിക്കാഗോ ഒ’ഹെയര്‍വിമാനത്താവളത്തില്‍ വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു

എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരുടെ ജീവനക്കാരുടെ ക്ഷാമം; ചിക്കാഗോ ഒ’ഹെയര്‍വിമാനത്താവളത്തില്‍ വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു

അനില്‍ മറ്റത്തിക്കുന്നേല്‍

ചിക്കാഗോ: അമേരിക്കയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായചിക്കാഗോ ഒ’ഹെയര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍വിഭാഗത്തിലെ ജീവനക്കാരുടെ അപര്യാപ്തതയെ തുടര്‍ന്ന് തിങ്കളാഴ്ച വിമാനസര്‍വീസുകള്‍ക്ക് താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി.

ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (FAA) ആണ് നവംബര്‍ 23-ന് ഗ്രൗണ്ട്‌സ്റ്റോപ്പ് പ്രഖ്യാപിച്ചത്. ചിക്കാഗോ ടെര്‍മിനല്‍ റഡാര്‍ അപ്രോച്ച് കണ്‍ട്രോള്‍വിഭാഗത്തിലെ ജീവനക്കാരുടെ കുറവാണ് നിയന്ത്രണത്തിന് കാരണമായത്.ഒ’ഹെയറിലേക്ക് പുറപ്പെടേണ്ട വിമാനങ്ങളെ മറ്റ് വിമാനത്താവളങ്ങളില്‍താല്‍ക്കാലികമായി തടഞ്ഞുവയ്ക്കുകയായിരുന്നു. രാവിലെ ആരംഭിച്ച നിയന്ത്രണംഒരു മണിക്കൂറിലധികം നീണ്ടുനിന്നശേഷം പിന്‍വലിച്ചു. തുടര്‍ന്ന് വിമാന സര്‍വീസുകള്‍
പുനരാരംഭിച്ചു.

അമേരിക്കയില്‍ താങ്ക്‌സ്ഗിവിങ് അവധിക്കാല യാത്രാത്തിരക്ക്ആരംഭിച്ചിരിക്കുന്ന സമയത്താണ് അപ്രതീക്ഷിത നിയന്ത്രണമുണ്ടായത്.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന്ചിക്കാഗോയിലേക്ക് യാത്രചെയ്യുന്നവരുടെ വിമാന സര്‍വീസുകളില്‍ ഇതുമൂലം കാലതാമസമുണ്ടായി.

നവംബര്‍ 13-ന് അമേരിക്കയിലുടനീളം വിമാന സര്‍വീസുകളെ ബാധിച്ച സാങ്കേതികതകരാറിനെ തുടര്‍ന്നുള്ള വ്യാപകമായ ഗ്രൗണ്ട് സ്റ്റോപ്പിന്ദിവസങ്ങള്‍ക്കുശേഷമാണ് ഒ’ഹെയറില്‍ വീണ്ടും നിയന്ത്രണമുണ്ടായത്. എന്നാല്‍തിങ്കളാഴ്ചത്തെ സംഭവത്തിന് കാരണം സാങ്കേതിക തകരാറല്ല, എയര്‍ ട്രാഫിക്കണ്‍ട്രോള്‍ വിഭാഗത്തിലെ ജീവനക്കാരുടെ കുറവാണ്.

യാത്രാത്തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍സംവിധാനത്തിലെ ജീവനക്കാരുടെ അപര്യാപ്തത വീണ്ടും ആശങ്ക ഉയര്‍ത്തുകയാണ്.തിങ്കളാഴ്ച ഏര്‍പ്പെടുത്തിയ ഗ്രൗണ്ട് സ്റ്റോപ്പ് പിന്‍വലിച്ചതായിറിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കുന്നുണ്ടെങ്കിലും യാത്രക്കാര്‍ തങ്ങളുടെവിമാനങ്ങളുടെ പുതുക്കിയ സമയവിവരങ്ങള്‍ പരിശോധിക്കണമെന്ന് നിര്‍ദേശിക്കുന്നു.

Shortage of air traffic controllers; flight services temporarily suspended at Chicago O’Hare Airport.

Share Email
LATEST excelnclexrn
Top