ഇസ്രയേല്‍ സൈനീകന്‍ ലെബനോനില്‍ ക്രിസ്തുവിന്റെ പ്രതിമ തകര്‍ത്തതിനെതിരേ ആഗോള തലത്തില്‍ പ്രതിഷേധം

ഇസ്രയേല്‍ സൈനീകന്‍ ലെബനോനില്‍ ക്രിസ്തുവിന്റെ പ്രതിമ തകര്‍ത്തതിനെതിരേ ആഗോള തലത്തില്‍ പ്രതിഷേധം

ബെയ്‌റൂട്ട്: ദക്ഷിണ ലെബനോനിലെ ദെബലില്‍ ഇസ്രായേല്‍ സൈനികന്‍ യേശുക്രിസ്തുവിന്റെ  പ്രതിമ തകര്‍തി നെതിരേ പ്രതിഷേധം ശക്തമാകുന്നു. പലസ്തീന്‍ മാധ്യമപ്രവര്‍ത്തകനായ യൂനിസ് തിരവിയാണ് തന്റെ  എക്‌സ് അക്കൗണ്ടിലൂടെ ഈ ചിത്രം പുറത്തുവിട്ടത്. സംഭവം വിവാദമായതോടെ, ചിത്രം യഥാര്‍ത്ഥമാണെന്നും തങ്ങളുടെ സൈനികനാണ് ഇതിന് പിന്നിലെന്നും ഇസ്രായേല്‍ പ്രതിരോധ സേന ഔദ്യോഗികമായി സ്ഥിരീകരിച്ചു.

പ്രതിമ തകര്‍ക്കുന്നതിന് മുന്‍പുള്ള ചിത്രവും തകര്‍ത്ത ശേഷമുള്ള ചിത്രവും  എക്‌സില്‍  പങ്കുവെച്ചിട്ടുണ്ട്. ‘പിതാവേ, ഇവര്‍ ചെയ്യുന്നത് എന്താണെന്ന് ഇവര്‍ അറിയുന്നില്ല; ഇവരോട് ക്ഷമിക്കണമേ’ എന്ന ബൈബിള്‍ വാചകത്തോടെയാണ് (ലൂക്കോസ് 23:34) ഈ ചിത്രം പ്രചരിക്കു ന്നത്. മതചിഹ്നങ്ങളെ അവഹേളിക്കുന്ന സൈനികന്റെ  നടപടിക്കെതിരെ ലോകമെമ്പാടുമുള്ള സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ കടുത്ത ഭാഷയില്‍ പ്രതികരിച്ചു. ഇത് തികച്ചും അനാ ദരവാണെന്നും മനുഷ്യത്വരഹിതമാണെന്നും പലരും കുറിച്ചു.

സൈനികന്റെ  നടപടി ഇസ്രായേല്‍ സൈന്യ ത്തിന്റെ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും അതീവ ഗൗരവത്തോടെയാണ് ഇതിനെ കാണുന്നതെന്നും ഐഡിഎഫ് പ്രസ്താ വനയില്‍ പറഞ്ഞു. സംഭവത്തില്‍ നോര്‍ത്തേണ്‍ കമാന്‍ഡ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുറ്റക്കാരനായ സൈ നികനെതിരെ കര്‍ശന നടപടി യുണ്ടാ കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Global protests over Israeli soldier's destruction of Christ statue in Lebanon

Share Email
Top