ഫിന്നി രാജു, ഹ്യൂസ്റ്റണ്‍
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ബൈബിള്‍ സെമിനാരി (HBS)യുടെ 4-ാമത് ഗ്രാജുവേഷന്‍ സര്‍വീസ് മേയ് 16 ശനിയാഴ്ച രാവിലെ 10.30ന് ഹൂസ്റ്റണിലെ ക്രിസ്ത്യന്‍ അസംബ്ലി ഓഫ് ഹൂസ്റ്റണ്‍ ചര്‍ച്ചില്‍ (11120 S. Post Oak Road) നടക്കും.
കാലിഫോര്‍ണിയയില്‍ പ്രവര്‍ത്തിക്കുന്ന വില്ല്യം കേറി ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റിയുടെ പ്രസിഡന്റ് റവ. ഡോ. പോള്‍ കോര്‍ണേലിയസ് മുഖ്യ പ്രഭാഷണം നടത്തും.
2018-ല്‍ സ്ഥാപിതമായ ഹൂസ്റ്റണ്‍ ബൈബിള്‍ സെമിനാരി, ക്രിസ്തുവില്‍ കേന്ദ്രീകൃതമായ ആത്മീയ നേതാക്കളെ വളര്‍ത്തുവാന്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്. അമേരിക്കയിലെ വിവിധ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് തിയോളജിക്കല്‍ വിദ്യാഭ്യാസം നല്‍കുന്നു.
ഹൂസ്റ്റണ്‍ ബൈബിള്‍ സെമിനാരിയുടെ പ്രസിഡന്റ് ഡോ. ഷാജി ഡാനിയല്‍ പറഞ്ഞു:
”ഈ ബിരുദദാനം ഒരു അക്കാദമിക് നേട്ടം മാത്രമല്ല, ദൈവത്തിന്റെ വിളിയോട് പ്രതികരിക്കുന്ന ജീവിതത്തിലേക്കുള്ള ഒരു പ്രധാന ഘട്ടമാണ്. ആത്മീയമായി ശക്തരായ ശുശ്രൂഷകരായി ഇവര്‍ ഉയര്‍ന്നുവരുമെന്ന് ഞങ്ങള്‍ പ്രത്യാശിക്കുന്നു. എല്ലാവരും ബിരുദധാരികളെ പ്രാര്‍ത്ഥനയില്‍ പിന്തുണയ്ക്കുകയും ഈ ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്യണം.”
കൂടുതല്‍ വിവരങ്ങള്‍ക്ക്: www.hbsedu.org
ഹൂസ്റ്റണ്‍ ബൈബിള്‍ സെമിനാരിയുടെ 4-ാമത് ഗ്രാജുവേഷന്‍ സര്‍വീസ് മേയ് 16ന്

Houston Bible Seminary’s 4th Graduation Service on May 16th