ഹൂസ്റ്റണ്‍, (ടെക്‌സസ്): ഹൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍പ്രതിഷ്ഠാദിനവും തിരുവുത്സവവും അനുബന്ധിച്ച് നടക്കുന്ന ഉത്സവമഹോത്സവം ഏപ്രില്‍ 22 ന് ഭക്തിനിറഞ്ഞ അന്തരീക്ഷത്തില്‍ ആരംഭിക്കുന്നു.
ഈ പുണ്യകര്‍മ്മങ്ങള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നത് ബ്രഹ്മശ്രീ കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരിപ്പാട് ആണ്. ചടങ്ങുകള്‍ക്ക് അതുല്യമായ ആത്മീയ മഹത്വം പകര്‍ന്നുനല്‍കുന്നു.ഏപ്രില്‍ 23-ന് ആചാരാനുഷ്ഠാന പൂജാദികള്‍ക്ക് ശേഷം വൈകു ന്നേരം ആറു മണി മുതല്‍ പത്തുദിവസം ക്ഷേത്ര പരിസരം കലയും സംസ്‌കാരവും നിറഞ്ഞ വേദിയായി മാറും. വിവിധകലാപരിപാടികള്‍ ഭക്തജനങ്ങള്‍ക്ക് ആസ്വാ ദനത്തിന്റെ അപൂര്‍വനി മിഷങ്ങള്‍ സമ്മാനിക്കും.
പരിപാടികളുടെ പ്രധാനആകര്‍ഷണങ്ങള്‍:മേഘ്ന പ്രസാദ് അവതരിപ്പിക്കുന്ന ശാസ്ത്രീയനൃത്തം, മറീന (ന്യൂ ജേഴ്സി) അവതരിപ്പിക്കുന്ന നൃത്തനൃത്തങ്ങള്‍ ,ശ്രീ ശ്രീ സിസ്റ്റേഴ്‌സ് അവതരിപ്പിക്കുന്ന സംഗീത വിരുന്ന്, ദിവ്യഉണ്ണിയുടെ സ്‌പേസ് ഡാന്‍സ് സ്‌കൂള്‍ അവതരിപ്പിക്കുന്നവൈവിധ്യമാര്‍ന്ന നൃത്തങ്ങള്‍ സൗഹൃദം തിയേറ്റേഴ്സ്അ വതരിപ്പിക്കുന്ന ”വീരം” ഷേക്സ്പിയറുടെ മാക്ബത്ത്‌നാടകത്തിന്റെ മലയാളാ വിഷ്‌കാരം (സംവിധാനം: ഗിരിജ കൃഷ്ണന്‍കേശവന്‍)ഉൃ.അനീഷ രാജേഷ്, ഡോ. ശ്രീദേവി സുരേഷ് എന്നിവരുടെ നടനവിസ്മയങ്ങള്‍, ഡോ.സുനന്ദ നായര്‍ സ്‌കൂള്‍ ഓഫ് ഡാന്‍സ്അ വതരിപ്പിക്കുന്ന നൃത്തപരിപാടികള്‍, ഗഒട അംഗങ്ങള്‍അവതരിപ്പിക്കുന്ന കലാസന്ധ്യ, ഉത്സവബലി, പായസമേള, ഹരികഥ,ആറാട്ടുസദ്യ, പള്ളിവേട്ട, ദുര്യോധനവധം കഥകളി, പ്രശസ്തപിന്നണി ഗായകന്‍ ബിജു നാരായണനും സംഘവും അവതരിപ്പിക്കുന്നഗാനമേള, മാധവന്‍പിള്ള ഇജഅ സ്‌പോണ്‍സര്‍ ചെയ്യുന്ന ഗംഭീരവെടിക്കെട്ടോടെ ഉത്സവ മഹോത്സവം സമാപിക്കും.
രുചി ഭേദങ്ങളുടെമാസ്മര ലഹരി ഉയര്‍ത്തുന്ന കൃഷ്ണാ കഫെ ഈ പത്തു ദിവസവും ഉണര്‍ന്നിരിക്കും.മാത്യു ജേക്കബ് തുടക്കം മുതല്‍ നടത്തി വരുന്നമനം നിറയുന്ന പ്രതിഷ്ഠാദിനം സദ്യ, കാരാവള്ളി ഒനീല്‍ കുറുപ്പ്‌സ്‌പോണ്‍സര്‍ ചെയ്യുന്ന ഗാനമേള, മകേഷ്നായര്‍ സ്‌പോണ്‍സര്‍ചെയ്യുന്ന ആറാട്ടു സദ്യ എന്നിവ വേറിട്ട ഒരു അനുഭവമാ യിരിക്കും ആത്മീയതയും പാരമ്പര്യവും കലാരംഗത്തിന്റെ വൈവിധ്യ ങ്ങളും ഒത്തുചേരുന്ന ഈ മഹോത്സവത്തിലേക്ക് എല്ലാ ഭക്തജനങ്ങ ളെയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. ഹൂസ്റ്റണിലെ മലയാളിസ മൂഹത്തിന് അഭിമാനകരമായ ഈ ആഘോഷത്തില്‍ പങ്കുചേരാന്‍ പ്രസിഡന്റ് ഡോ. രാംദാസും മറ്റു ഭാരവാഹികളും എല്ലാവരെയും ഹര്‍ഷം സവിനയം ക്ഷണിച്ചുകൊള്ളുന്നു.
Houston Thiruvutsava Festival to begin on April 22
വാര്‍ത്ത :ശങ്കരന്‍കുട്ടി, ഹൂസ്റ്റന്‍













