ടെഹ്‌റാന്‍: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷാവസ്ഥ പരിഹരിച്ച് സമാധാന കരാര്‍ ഉണ്ടാക്കാന്‍ ഇതുവരേയും കഴിയാത്ത സാഹചര്യത്തില്‍ ഹോര്‍മൂസ് കടലിടുക്കുമായി ബന്ധപ്പെട്ട് പുതിയൊരു ഭീഷണി കൂടി പുറത്തുവരുന്നു. ഈ മേഖലയിലെ സമുദ്രാന്തര്‍ഭാഗത്തുകൂടി കടന്നുപോകുന്ന ഇന്റര്‍നെറ്റ് ശ്യംഘലയെ ഇറാന്‍ ലക്ഷ്യമിടുന്നതായാണ് സൂചന. ഇറാന്‍ അനുകൂല മാധ്യമങ്ങള്‍ ഇക്കാര്യങ്ങള്‍ ഇതിനോടകം ഇത് റിപ്പോര്‍ട്ട് ചെയ്്തു.
ഹോര്‍മുസ് ഇടുക്കിലൂടെ കടന്നുപോകുന്ന സമുദ്രത്തിനടിയിലെ ഡേറ്റാ കേബിളുകള്‍ അങ്ങേയറ്റംഅപകടാവസ്ഥയിലാണെന്നും ഇവയ്ക്കുണ്ടാകുന്ന ഏത് തടസവും മേഖല യിലെ ഇന്റര്‍നെറ്റ് ബന്ധത്തെ പൂര്‍ണ്ണമായും ബാധിക്കുമെന്നും ഇാനിയന്‍ സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ തസ്‌നിം റിപ്പോര്‍ട്ട് ചെയ്തു.അപകടങ്ങള്‍ മൂലമോ മനഃപൂര്‍ വമായ നീക്കങ്ങള്‍ മൂലമോ ഒരേസമയം ഒന്നിലധികം കേബിളുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചാല്‍ പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയിലുടനീളം കടുത്ത ഇന്റര്‍നെറ്റ് തടസമുണ്ടാ കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആഗോള ഊര്‍ജ്ജ വിതരണത്തിന്റെ പ്രധാന ഇടനാഴിയാണ് ഹോര്‍മുസ് കടലിടുക്ക്്. ഇത്രത്തോളം തന്നെ പ്രാധാന്യമാണ് ് ഇവിടുത്തെ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങ ളെന്നും തസ്‌നിം റിപ്പോര്‍ട്ട് വാദിക്കുന്നു.ഫാല്‍കോണ്‍, എഎഇ വണ്‍, ടിജിഎന്‍ ഗള്‍ഫ്, സീഎംഇഡബ്ല്യുഇ തുടങ്ങി ലോകത്തിലെ പ്രധാനപ്പെട്ട സമുദ്രാന്തര കേബിള്‍ സംവിധാനങ്ങള്‍ ഈ ഇടുങ്ങിയ ജലപാതയിലൂടെയോ ഇതിനു സമീപത്തുകൂടിയോ ആണ് കടന്നുപോകുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ ബാങ്കിംഗ്, ക്ലൗഡ് സേവനങ്ങള്‍, വാര്‍ത്താവിനിമയം എന്നിവയെല്ലാം ഈ കേബിളുകളെ ആശ്രയിച്ചാണ് നിലനില്ക്കുന്നത്. യുഎഇ, ഖത്തര്‍, ബഹ്റൈന്‍, കുവൈറ്റ്, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ ഇന്റര്‍നെറ്റിനായി ഈ റൂട്ടുകളെയാണ് വളരെയധികം ആശ്രയിക്കുന്നത്. ഇറാന് ഇതിനെ കൂടുതല്‍ ആശ്രയിക്കേണ്ടി വരാത്തതിനാല്‍ ഇത്തരം തടസ്സങ്ങള്‍ മറ്റ് ഗള്‍ഫ് രാജ്യങ്ങളെയാകും കൂടുതല്‍ ബാധിക്കുകയെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ഈ മുന്നറിയിപ്പിനെ ഒരു ഭീഷണി മാത്രമായല്ല് ഒരു തന്ത്രപരമായ സൂചനയെന്നു കൂടിയാണ് ഇറാന്‍ ഇന്റര്‍നാഷണല്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ വിശകലനം ചെയ്യുന്നത്. കേബിള്‍ റൂട്ടുകള്‍, ഡാറ്റാ ഹബ്ബുകള്‍ എന്നിവയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ നല്‍കിയിട്ടുണ്ട്. 2024 ലും 2025 ലും ചെങ്കടലിലെ സമുദ്രാന്തര കേബിളുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചത് വലിയ ആഗോള പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതര്‍ നേരത്തെ ഇത്തരം അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ ഭീഷണി മുഴക്കിയിരുന്നതും ഗൗരവത്തോടെയാണ് കാണുന്നത്.
ഗള്‍ഫ് രാജ്യങ്ങളിലെ ക്ലൗഡ്, ഡാറ്റാ സെന്ററുകള്‍ എന്നിവ കേന്ദ്രീകരിച്ചുള്ള ആക്രമണങ്ങള്‍ ഇതിനകം തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. യുഎഇയിലും ബഹ്റൈനിലും ആമസോണ്‍ വെബ് സര്‍വീസസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ ഇറാന്റെ ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. തുറമുഖങ്ങളെയും പൈപ്പ് ലൈനുകളെയും പോലെ ഇന്റര്‍നെറ്റ് കേബിളുകളെയും യുദ്ധതന്ത്രത്തിന്റെ ഭാഗമായി ഉപയോഗിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നത്.
Internet cables in the Strait of Hormuz are being targeted, reports say, after shipping traffic was disrupted












