ടെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നതിനിടെ അമേരിക്കയുടെ യുദ്ധവിമാനം വീണ്ടും ഇറാന്‍ വെടിവെച്ചിട്ടതായി റിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പ്രകാരം വെള്ളിയാഴ്ച്ച അമേരിക്കയുടെ മറ്റൊരു യുദ്ധവിമാനം കൂടി തകര്‍ന്നു വീണു. പുറത്തുവരുന്ന റിപ്പോര്‍ട്ട് പ്രകാരം എ-10 വാര്‍ത്തോഗ് എന്ന യുദ്ധവിമാനമാണ് ഇറാന്റെ ആക്രമണത്തെ തുടര്‍ന്നു തകര്‍ന്നു വീണത്.
ഇതിനു മുന്നേ എഫ്- 15 ഫൈറ്റര്‍ ജെറ്റ് വെടിവെച്ച വീഴ്ത്തിയതായി അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് റിപ്പോര്‍ട്ട് ചെയ്തു. . എ 10 വിമാനത്തിലെ പൈലറ്റിനെ സുരക്ഷിതമായി രക്ഷപെടുത്തി. എന്നാല്‍ എഫ് 15 ഇ വിമാനത്തിലെ രണ്ടു ക്രൂ അംഗങ്ങളില്‍ ഒരാളെ കാണാതായി.
ഇതിനിടെ, ലെബനോണിലെ ഇറാന്‍ പിന്തുണയുള്ള ഹെസ്‌ബൊല്ലാഹ് സംഘടന ആക്രമണം ശക്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇസ്രയേല്‍ സൈന്യമായ ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സിനെ ലക്ഷ്യമാക്കി നിരവധി റോക്കറ്റ് ആക്രമണങ്ങള്‍ നടത്തിയതായി ഹെസ്‌ബൊല്ലാഹ് അറിയിച്ചു.
അയ്‌നാതയിലെ അല്‍-സിദ്ര് മലനിരയിലും മാരൂണ്‍ അല്‍-റാസ് പ്രദേശത്തുമാണ് ആക്രമണം നടന്നത്. കൂടാതെ ഹൗല പട്ടണത്തില്‍ ഒര ഇന്ധന ടാങ്ക് ലക്ഷ്യമാക്കി ഗൈഡഡ് മിസൈല്‍ ആക്രമണം നടത്തിയതായും, ടാങ്കിന് തീപിടിച്ചതായും സംഘടന അവകാശപ്പെട്ടു. വെള്ളിയാഴ്ച മാത്രം ഇസ്രയേലിനെതിരേ 48 ആക്രമണങ്ങള്‍ നടത്തിയതായി ഹെസ്‌ബൊല്ലാഹ് വ്യക്തമാക്കിയിട്ടുണ്ട്.
Iran shoots down two US warplanes in the Persian Gulf: A-10 Warthog and F-15 fighter jets













