ഹോര്‍മൂസ് കടലിടുക്ക് വിലപേശല്‍ ആയുധമാക്കി ഇറാന്‍; സൈനികവും സാമ്പത്തികവുമായ ശക്തിയുടെ കേന്ദ്രമായി മാറി

ഹോര്‍മൂസ് കടലിടുക്ക് വിലപേശല്‍ ആയുധമാക്കി ഇറാന്‍; സൈനികവും സാമ്പത്തികവുമായ ശക്തിയുടെ കേന്ദ്രമായി മാറി

ടെഹ്‌റാന്‍: ഇറാന്‍-അമേരിക്ക സംഘര്‍ഷത്തില്‍ ഹോര്‍മൂസ് കടലിടുക്ക് ഇറാന്‍ വിലപേശല്‍ ആയുധമാക്കിയതോടെ അമേരിക്കയും സഖ്യരാജ്യങ്ങളും പ്രതിരോധത്തിലെന്ന് റിപ്പോര്‍ട്ട്. ലോകത്തിലെ എണ്ണയുടെ 20 ശതമാനവും കടന്നു പോകുന്നത് ഈ ഹോര്‍മൂസ് കടലിടുക്കു വഴിയാണ്. ഇതുലൂലം ഇതിലുള്ള നിയന്ത്രണം ഇറാന് വലിയ തന്ത്രപ്രധാന ശക്തി നല്‍കുന്നു. വര്‍ഷങ്ങളായി മധ്യപൂര്‍വേഷ്യയിലെ സംഘര്‍ഷങ്ങളും അമേരിക്കന്‍ ഉപരോധങ്ങളും നിലനിന്നപ്പോള്‍, ഈ കടലിടുക്ക് അടയ്ക്കുമെന്ന ഭീഷണി ഇറാന്‍ പലവട്ടം ഉയര്‍ത്തിയിരുന്നുവെങ്കിലും ആദ്യമായി അടച്ചത് ഇപ്പോഴാണ് .കഴിഞ്ഞ ഫെബ്രുവരിയില്‍ ഇറാരില്‍ അമേരിക്ക നടത്തിയ ആക്രമണത്തിനു പിന്നാലെയാണ് ഇറാന്‍ ഈ കടലിടുക്ക് യഥാര്‍ത്ഥത്തില്‍ അടച്ചതായി പ്രഖ്യാപിച്ചത്.

ഇതിനിടെ, അമേരിക്കന്‍ പ്രസിഡന്റ ഡോണള്‍്ഡ് ട്രംപ് ഹോര്‍മുസ് കടലിടുക്കില്‍ നാവിക ഉപരോധം ഏര്‍പ്പെടുത്തിയതോടെ ആഗോള തലത്തില്‍ ആശങ്കകള്‍ ഉയര്‍ന്നിരിക്കുകയാണ്. ഒരു വശത്ത് ഉപരോധം ഫലപ്രദമാണെന്ന് അമേരിക്ക അവകാശപ്പെടുമ്പോള്‍, മറുവശത്ത് കടലിടുക്കിലെ നിയന്ത്രണം ഇപ്പോഴും തങ്ങളുടെ കൈവശമാണെന്ന് ഇറാന്‍ തറപ്പിച്ചു പറയുന്നു. എന്നിരുന്നാലും, കപ്പല്‍ ഗതാഗത വിവരങ്ങള്‍ പ്രകാരം നിരവധി ടാങ്കറുകള്‍ ഇപ്പോഴും ഈ വഴിയിലൂടെ സഞ്ചരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ദീര്‍ഘകാലത്തില്‍ നോക്കുമ്പോള്‍, ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം സ്ഥാപിക്കുന്ന കാര്യത്തില്‍ ഇറാന്‍ കൂടുതല്‍ ശക്തമായ നിലയിലേക്ക് എത്താമെന്ന നിലവിലെ സാഹചര്യങ്ങള്‍ നല്കുന്ന സൂചന. ആഗോള എണ്ണവിപണിയെയും സമ്പദ്വ്യവസ്ഥയെയും നേരിട്ട് ഇടപെടാനുളള കഴിവ് ഇതിലൂടെ ഇറാനിന് ലഭിക്കുന്നു.

ഇപ്പോഴത്തെ സംഘര്‍ഷത്തില്‍, അമേരിക്കയും ഇസ്രായേലും ഇറാന്റെ ആണവ ശേഷി കുറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍, ഇറാന്‍ ഈ കടലിടുക്ക് തന്നെ ഒരു പ്രധാന സമ്മര്‍ദ്ദമാര്‍ഗമായി ഉപയോഗിക്കുകയാണ്. സമാധാന ചര്‍ച്ചകളിലും ഈ കടലിടുക്കിലെ പരമാധികാരം നിലനിര്‍ത്തണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ, ഹോര്‍മുസ് കടലിടുക്ക് സൈനികവും സാമ്പത്തികവുമായ ശക്തിയുടെ കേന്ദ്രമായി മാറി.ആഗോള രാഷ്ട്രീയത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ഘടകമായി ഉയര്‍ന്നിരിക്കുകയാണ്.

ഹോര്‍മൂസിനു മേല്‍ ദീര്‍ഘകാല നിയന്ത്രണം നിലനിര്‍ത്താന്‍ ഇറാനിന് സാധിച്ചാല്‍, അത് സാമ്പത്തികമായും ആഗോള രാഷ്ട്രീയപ്രാധാന്യത്തിലും വലിയ നേട്ടമാകുമെന്ന് വിലയിരുത്തപ്പെടുന്നു. ഈ കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളില്‍ ടോള്‍ ഈടാക്കുന്ന സംവിധാനം നടപ്പാക്കിയാല്‍, മാസത്തില്‍ കോടിക്കണക്കിന് ഡോളര്‍ വരുമാനം നേടാനാകുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഒരു ബാരല്‍ എണ്ണയ്ക്ക് ഏകദേശം ഒരു ഡോളര്‍ വരെ ഈടാക്കുകയും, പണമടവ് ക്രിപ്‌റ്റോകറന്‍സിയിലൂടെ വേണമെന്നാവശ്യപ്പെടുകയും ചെയ്യാമെന്ന വിവരങ്ങളും പുറത്തുവന്നു.

ഇറാന്റെ എണ്ണ-വാതക കയറ്റുമതി സംഘടന പ്രതിനിധിയായ ഹമീദ് ഹുസേനി പറഞ്ഞത്, കടലിടുക്കിലൂടെയുള്ള ഗതാഗതം നിയന്ത്രിക്കുന്നത് സുരക്ഷാ ആവശ്യങ്ങള്‍ക്കായാണെന്നായിരുന്നു. വെടിനിര്‍ത്തല്‍ കാലത്ത് ആയുധങ്ങള്‍ കടത്തുന്നതിനുള്ള സാധ്യതകള്‍ ഒഴിവാക്കുന്നതിനും ഇതിലൂടെ സാധിക്കുമെന്നാണ് ഇറാന്റെ വാദം. ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഓരോ കപ്പലില്‍ നിന്നും 2 മില്യണ്‍ ഡോളര്‍ വരെ ഈടാക്കുന്നുണ്ടെന്നും പറയുന്നു. സാധാരണയായി ദിവസേന ഏകദേശം 150 കപ്പലുകള്‍ ഇവിടെ കൂടി കടന്നുപോകുന്നു.

ഇതോടൊപ്പം, ഹോര്‍മുസ് കടലിടുക്ക് ഇറാനിന് ഒരു സുരക്ഷാ ഉറപ്പായും പ്രവര്‍ത്തിക്കുന്നു. കടലിടുക്ക് അടച്ചപ്പോള്‍ ആഗോള ഊര്‍ജവിതരണത്തില്‍ ഉണ്ടായ പ്രതിസന്ധി ലോകത്ത് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. അതിനാല്‍, ഭാവിയില്‍ ഇറാനെതിരായ സൈനിക നീക്കങ്ങള്‍ ഗുരുതര സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ടെഹ്‌റാന്‍ ലോകത്തോട് വ്യക്തമാക്കുകയാണ്. കൂടാതെ, ഈ കടലിടുക്കിലെ നിയന്ത്രണം ഇറാനിന് ജിയോപൊളിറ്റിക്കല്‍ സമ്മര്‍ദ്ദശക്തിയും നല്‍കുന്നു.

Iran uses the Strait of Hormuz as a bargaining chip; becomes a center of military and economic power

Share Email
Top