റിയാദ്: സൗദി അറേബ്യയില്‍ ജോലിസ്ഥലത്ത് മലയാളി കുഴഞ്ഞുവീണു മരിച്ചു. സൗദിയിലെ അല്‍ ഖോബാറിലാണ് കൊല്ലം മൈനാഗപ്പള്ളി ഇടവനശ്ശേരി പുതുവേലില്‍ തെക്കതില്‍ മുഹമ്മദ് കുഞ്ഞ് (50) കുഴഞ്ഞുവീണു മരണപ്പെട്ടത്. വെള്ളിയാഴ്ച രാത്രി ഒന്‍പത് മണിയോടെയായിരുന്നു സംഭവം.
സുഹൃത്തുമായി ചേര്‍ന്ന് ദീര്‍ഘകാലമായി നടത്തി വന്നിരുന്ന ‘ബൂഫിയത്ത് ഫാത്തിമ’ എന്ന ലഘുഭക്ഷണ ശാലയില്‍ ജോലി ചെയ്യമ്പോഴായിരുന്നു കുഴഞ്ഞുവീണത്. ഉടന്‍തന്നെ ആശുപത്രിയിലേക്ക കൊണ്ടുപോകുന്നതിനിടെ യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു.
കഴിഞ്ഞ 25 വര്‍ഷമായി പ്രവാസലോകത്തുള്ള മുഹമ്മദ് കുഞ്ഞ്, സൗദിയിലെ സാമൂഹിക-സാംസ്‌കാരിക മേഖലകളില്‍ സജീവമായിരുന്നു. ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) പ്രവര്‍ത്തനങ്ങളിലും ഏറെ പ്രവര്‍ത്തനം നടത്തിയിരുന്നു.. പരേതരായ അലികുഞ്ഞിന്റെയും ജമീലബീവിയുടെയും മകനാണ്. ഭാര്യ സലീന.മക്കള്‍: മുഹ്‌സിന, ഷഹാന .
Malayali man collapses and dies at work in Saudi Arabia















