തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾ ഐശ്വര്യത്തിന്റെയും സമൃദ്ധി യുടേയും ഓര്‍മ്മകള്‍ പുതുക്കി ഇന്ന് വിഷു ആഘോഷിക്കുന്നു. വിഷു ക്കൈനീട്ടം നൽകിയും വിഷുക്കണി ഒരുക്കിയും മലയാള ജനത ഒന്നടങ്കം വിഷു ആഘോഷത്തിലേക്ക് കടന്നു.
നന്മയുടെ പൊൻപുലരി ഒരു വർഷം മുഴുവൻ നീണ്ടുനിൽക്കട്ടെ എന്ന് പ്രതീക്ഷ യുമായാണ് വിഷുക്കണി ഒരുക്കുന്നത്. വിഷുവിനോട് അനുബന്ധിച്ച് പ്രമുഖ ക്ഷേത്രങ്ങളിലെല്ലാം വലിയ ജനത്തി രക്കാണ്. വിഷുപ്പുലരിയിൽ കണ്ണനെ കണികണ്ടുണരാൻ ഗുരുവായൂർ ക്ഷേത്ര ത്തിൽ വൻ തിരക്കാണ് അനുഭ വപ്പെട്ടത്.ശബരിമലയിൽ വിഷുകണി ദർശനം നടത്താൻ കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നും ഉള്ള നിരവധി ഭക്തരാണ് എത്തിച്ചേർന്നത്. പുലർച്ചെ 4ന് നട തുറന്നു. തന്ത്രിയും മേൽശാന്തിയും ചേർന്ന് ഭക്തർക്ക് വിഷുക്കൈനീട്ടം നൽകി
Malayalis celebrate Vishu in full swing, renewing memories of prosperity and abundance













